|
|
|
|
|
| അലുവ അതുലിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം |
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന അതുലിനെ, ജാമ്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലയോട്ടി പിളര്‍ന്ന നിലയിലും ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ടുകളുമാണ് കണ്ടെത്തിയത്. ഇടത് കാലില്‍ നാല്, വലത് കാലില്‍ |
|
Full Story
|
|
|
|
|
|
|
| എറണാകുളം-അങ്കമാലി സീറ്റുകള്‍ ഇടതുമുന്നണിയില്‍ വെച്ചു മാറാന്‍ ധാരണ |
കൊച്ചി: എറണാകുളം ജില്ലയിലെ രണ്ടു സീറ്റുകള്‍ പരസ്പരം വെച്ചു മാറാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് (ഐഎസ്ജെഡി) നല്‍കുകയും, അവരുടെ പക്കല്‍ നിന്നും അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയിലാണ് നീക്കം. ഇതുവഴി എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തലവേദന ഒഴിവാക്കാമെന്നതാണ് സിപിഎം കണക്കുകൂട്ടല്‍.
സീറ്റ് വെച്ചുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ എറണാകുളത്ത് ജനതാദളിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറായ സാബു ജോര്‍ജിന് ലത്തീന്‍ സഭയുമായി അടുത്ത ബന്ധമുള്ളത് എല്‍ഡിഎഫിന് ഗുണകരമാകുമെന്ന് |
|
Full Story
|
|
|
|
|
|
|
| ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിക്കുമെന്ന് സുപ്രീം കോടതി |
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന ആശങ്ക സുപ്രീം കോടതി മുന്നോട്ട് വച്ചു. ആര്‍ത്തവ അവധി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കാമെന്നതാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം.
സ്ത്രീകള്‍ പുരുഷന്മാര്ക്ക് സമന്മാരല്ലെന്ന ധാരണ ഇത്തരം നിയമങ്ങള്‍ സൃഷ്ടിക്കാമെന്നും, തൊഴിലുടമകളുടെ മനോഭാവം പരിഗണിക്കാതെ നിയമം കൊണ്ടുവരുന്നത് സ്ത്രീകളുടെ കരിയര്‍ തന്നെ അവസാനിപ്പിക്കാനിടയാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ''അത്തരം നിയമം വന്നാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കില്ല. നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് |
|
Full Story
|
|
|
|
|
|
|
| കണ്ണൂരുമായി ആത്മബന്ധം വ്യക്തമാക്കിയ കെ. സുധാകരന് |
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ. സുധാകരന്. താന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
''ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ ഉണ്ടാകും. കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് എന്റെ മേല്‍വിലാസവുമാണ്,'' എന്ന് സുധാകരന് പോസ്റ്റില്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകരുടെ ത്യാഗഭൂമിയായ കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Full Story
|
|
|
|
|
|
|
| ദേശീയപാത ഉദ്ഘാടനം വിവാദം: മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി |
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്നും, ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
''ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം വ്യക്തമാക്കേണ്ടതായിരുന്നു. സുരക്ഷാ പരിശോധനയില്‍ എനിക്ക് പോലും ഇളവ് ലഭിച്ചിട്ടില്ല,'' എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എല്ലാം കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും, ബ്ലൂ ബുക്ക് പ്രകാരമുള്ള |
|
Full Story
|
|
|
|
|
|
|
| ഹോര്‍മൂസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതി |
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന് അനുമതി നല്കി. പുഷ്പക്, പരിമള്‍ എന്നീ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന് വ്യക്തമാക്കി. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്നും അറിയിച്ചു. സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ക്ക് മാത്രമാണ് സുരക്ഷിതമായി കടന്നുപോകാന്‍ |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണകൊള്ള കേസ്: എ. പത്മകുമാറിന് സിപിഎം നോട്ടീസ് |
പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നോട്ടീസ്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തപാല്‍ മുഖേനയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്.
വിശദീകരണം തേടിയ ശേഷം പാര്‍ട്ടി നടപടി സ്വീകരിക്കാനിടയുണ്ടെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.
|
|
Full Story
|
|
|
|
|
|
|
| കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും പദ്ധതികളുടെ ഉദ്ഘാടനം |
കൊച്ചി: കലൂരിലെ നെഹ്റു സ്റ്റേഡിയം കവാടത്തിന് മുന്നില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം, കലൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍ എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു.
ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും, കോഴിക്കോട് ബൈപാസിലെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഷൊര്‍ണൂര്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളും |
|
Full Story
|
|
|
|
| |