Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും പദ്ധതികളുടെ ഉദ്ഘാടനം
reporter

കൊച്ചി: കലൂരിലെ നെഹ്റു സ്റ്റേഡിയം കവാടത്തിന് മുന്നില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം, കലൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍ എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു.

ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും, കോഴിക്കോട് ബൈപാസിലെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഷൊര്‍ണൂര്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയില്‍വേ ലൈന്‍ വൈദ്യുതീകരണവും ഉദ്ഘാടനം ചെയ്തു. പാലക്കാട്‌പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിന്‍ സര്‍വീസിനും ഫ്‌ലാഗ് ഓഫ് നല്‍കി.

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന് തറക്കല്ലിട്ടു. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ പോളിപ്രൊപ്പിലിന്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതിക്കും തറക്കല്ലിട്ടു.

''ജലാശയങ്ങളുടെ നാടായ കേരളം ഊര്‍ജ്ജോല്‍പ്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റുകള്‍ കൂടുതലായി ഉണ്ടാകണം. ഇതിലൂടെ വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാം,'' എന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരും വ്യവസായവും ടൂറിസവും ശക്തിപ്പെടുന്ന പദ്ധതികളാണിതെന്നും, അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവഴിക്കുന്ന പണം ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window