Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിക്കുമെന്ന് സുപ്രീം കോടതി
reporter

 ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന ആശങ്ക സുപ്രീം കോടതി മുന്നോട്ട് വച്ചു. ആര്‍ത്തവ അവധി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കാമെന്നതാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം.

സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് സമന്‍മാരല്ലെന്ന ധാരണ ഇത്തരം നിയമങ്ങള്‍ സൃഷ്ടിക്കാമെന്നും, തൊഴിലുടമകളുടെ മനോഭാവം പരിഗണിക്കാതെ നിയമം കൊണ്ടുവരുന്നത് സ്ത്രീകളുടെ കരിയര്‍ തന്നെ അവസാനിപ്പിക്കാനിടയാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ''അത്തരം നിയമം വന്നാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കില്ല. നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് പറയുന്ന അവസ്ഥ വരും,'' എന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരനോട് പറഞ്ഞു.

2013-ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാലകളിലെ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന് അഭിഭാഷകന്‍ എം.ആര്‍. ഷംഷാദ് കോടതിയെ അറിയിച്ചു. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ വിവേചനാധികാരത്തിന്റെ പരിധിയിലാണെന്ന നിലപാടാണ് സുപ്രീം കോടതി മുന്നോട്ട് വച്ചത്

 
Other News in this category

 
 




 
Close Window