Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  15-03-2026
മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് ജെന്നിഫര്‍ സൈമണ്ട്‌സ് കൊലപാതകത്തില്‍ മരണം സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിലെ ഹെന്‍ലി ഗ്രാമത്തിലെ തേംസ് നദിയില്‍ കണ്ടെത്തിയ മുന്‍ മൈക്രോസോഫ്റ്റ് സീനിയര്‍ കസ്റ്റമര്‍ സക്‌സസ് അക്കൗണ്ട് മാനേജര്‍ ജെന്നിഫര്‍ സൈമണ്ട്‌സിന്റെ (44) മരണം കൊലപാതകമാണെന്ന് തേംസ് വാലി പോലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് 6-ന് വെള്ളിയാഴ്ചയാണ് സൈമണ്ട്‌സിന്റെ മൃതദേഹം ഫിലിസ് കോര്‍ട്ട് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണ് കാരണമെന്ന് തെളിഞ്ഞു.

44 കാരനായ നെലിയോ ഗൗവിയക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. ഫിലിസ് കോര്‍ട്ട് ക്ലബ്ബില്‍ അടുക്കള പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ഇയാള്‍ ജെന്നിഫറിനെ പിന്തുടര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പോലീസ്

Full Story
  14-03-2026
എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരെ അക്രമം, അപമാനം വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് ആശങ്കാജനകം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് എന്‍എച്ച്എസ് (NHS) ജീവനക്കാര്‍ രോഗികളുടെയും പൊതുജനങ്ങളുടെയും അക്രമങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയാകുന്നതായി പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2025-ലെ എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേ പ്രകാരം ഏഴിലൊന്ന് ജീവനക്കാര്‍ നേരിട്ട് അക്രമം അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

കാല്‍ശതമാനം ജീവനക്കാര്‍ അപമാനങ്ങളും, ബുള്ളിയിംഗും, ചൂഷണവും നേരിട്ടതായി വ്യക്തമാക്കുന്നു. എന്‍എച്ച്എസില്‍ 1.5 മില്ല്യണ്‍ ജോലിക്കാരാണുള്ളത്. ഇതനുസരിച്ച് 2025-ല്‍ മാത്രം 217,000 പേര്‍ അക്രമത്തിനും, 380,000 പേര്‍ അപമാനങ്ങള്‍ക്കും, ബുള്ളിയിംഗിനും ഇരയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Full Story

  14-03-2026
പെട്രോള്‍ വിലയില്‍ 'തട്ടിപ്പ്' ആരോപണം; സര്‍ക്കാര്‍-റീട്ടെയ്ലര്‍മാര്‍ ഏറ്റുമുട്ടല്‍ രൂക്ഷം

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്ന സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ 'തട്ടിപ്പ്' നടക്കുന്നു എന്ന സര്‍ക്കാരിന്റെ ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍-പെട്രോള്‍ റീട്ടെയ്ലര്‍മാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പെട്രോള്‍ റീട്ടെയ്ലേഴ്‌സ് അസോസിയേഷന്‍ (PRA) പിന്മാറി.

ഊര്‍ജമന്ത്രി എഡ് മിലിബാന്‍ഡ് വ്യക്തമാക്കി: ''യുദ്ധസാഹചര്യം മുതലെടുത്ത് അന്യായമായി ലാഭം കണ്ടെത്തുന്നത് സര്‍ക്കാര്‍ സഹിക്കില്ല. ഇത്തരത്തിലുള്ള വിലവര്‍ധന തടയാന്‍ മത്സരനിയന്ത്രണ അതോറിറ്റി (CMA) തയ്യാറാണ്.'' ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും മിലിബാന്‍ഡും

Full Story
  14-03-2026
ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥ ജനുവരിയില്‍ വളര്‍ച്ചയില്ലാതെ നിലച്ചു

ലണ്ടന്‍: ജനുവരി മാസത്തില്‍ ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയില്ലാതെ നിലച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം.

ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) പ്രകാരം ജനുവരിയില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 0% ആയിരുന്നു. ഡിസംബറില്‍ ഇത് 0.1% ആയിരുന്നു. സേവനമേഖലയിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്. ഭക്ഷണ-പാനീയ സേവന മേഖലയില്‍ 2.7% ഇടിവ് ഉണ്ടായി. ഉത്പാദന മേഖല 0.1% കുറഞ്ഞപ്പോള്‍ നിര്‍മാണ മേഖല 0.2% വളര്‍ച്ച രേഖപ്പെടുത്തി.

വിദഗ്ധര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദം

Full Story
  14-03-2026
മുന്‍ ഭാര്യയുടെ സംസ്‌കാരം നീട്ടിവെച്ചതായി ക്രെയ്ഗ് മെല്ലര്‍; മക്കളുടെ പരീക്ഷയും പിറന്നാളും കാരണം തീരുമാനം

വെസ്റ്റ് യോര്‍ക്ക്ഷയര്‍: മുന്‍ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയുമായ കോളിന്‍ മെല്ലറിന്റെ സംസ്‌കാരം മക്കളുടെ പരീക്ഷയും പിറന്നാളും കാരണം നീട്ടിവെച്ചതായി ക്രെയ്ഗ് മെല്ലര്‍ അറിയിച്ചു. ജനുവരി 15-ന് കോളിന്റെ നായയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ക്രെയ്ഗ്, കോളിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

12 വര്‍ഷം വിവാഹബന്ധത്തിലായിരുന്ന ഇരുവരും 2025-ല്‍ വേര്‍പിരിഞ്ഞെങ്കിലും, കുട്ടികളായ നോഹയും ചാര്‍ലിയെയും സംരക്ഷിക്കുന്നതില്‍ തുല്യ ഉത്തരവാദിത്തം വഹിച്ചു. വേര്‍പിരിഞ്ഞിട്ടും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നിരുന്നുവെന്ന് ക്രെയ്ഗ് വെളിപ്പെടുത്തി.

പോലീസ് സര്‍ജന്റാകാനുള്ള

Full Story
  14-03-2026
മോര്‍ഗേജ് പലിശ വീണ്ടും ഉയരുന്നു; മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം വിപണിയെ കുരുക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ മോര്‍ഗേജ് പലിശനിരക്കുകള്‍ വീണ്ടും ആറു ശതമാനത്തിന് മുകളിലേക്ക് എത്തുമെന്ന ആശങ്ക ഉയരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, ഭാവിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ബാങ്കുകള്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു.

ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ശരാശരി മോര്‍ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിന് മുകളിലേക്ക് പോയത്. 25-ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്സ്ഡ് ഹോം ലോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുറയുന്ന പ്രവണതയിലായിരുന്ന മോര്‍ഗേജ് നിരക്കുകള്‍, അമേരിക്കയുടെ ഇറാനുമേലുള്ള കടന്നുകയറ്റവും എണ്ണവില വര്‍ധനയും മൂലം

Full Story
  13-03-2026
ഇറാന്‍ ആക്രമണം; ലോകത്ത് വിലക്കയറ്റ ഭീഷണി

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും പ്രത്യാക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളെ യുദ്ധം ബാധിച്ചു തുടങ്ങി. വിലക്കയറ്റം വന്‍തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.

ഷിപ്പിംഗ് ചാര്‍ജും ഇന്ധനവില വര്‍ധനയും യാത്രാ പ്രതിസന്ധിയും ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമാകുന്നു. സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരം ആഫ്രിക്കയിലെ ഗുഡ്ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഇതോടെ ഗതാഗത നിരക്ക് കൂടുകയും, സാധനങ്ങള്‍ എത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം

Full Story
  13-03-2026
യുദ്ധ പ്രതിസന്ധി മോര്‍ഗേജ് പലിശ ഉയര്‍ത്തുന്നു

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവില്‍ പലിശ നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും, യുദ്ധ പ്രതിസന്ധി മൂലം ഭാവിയില്‍ അങ്ങനെ ഒരു തീരുമാനത്തിലെത്തുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇതു മുന്നില്‍കണ്ട് ബാങ്കുകള്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു.

ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ശരാശരി മോര്‍ഗേജ് നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലേക്ക് പോയത്. 25-ല്‍ അധികം വായ്പാദാതാക്കള്‍ ഫിക്‌സ്ഡ് ഹോം ലോണുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുറയുന്ന പ്രവണതയിലായിരുന്ന മോര്‍ഗേജ് നിരക്കുകള്‍ യുദ്ധം നീളുന്നതോടെ എണ്ണവില ഉയരുകയും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വര്‍ധിക്കുകയും ചെയ്യുന്നു.

Full Story
[10][11][12][13][14]
 
-->




 
Close Window