|
|
|
|
|
| യുകെയില്‍ മെനിഞ്ചൈറ്റിസ് വ്യാപനം ആശങ്കയുണര്‍ത്തുന്നു |
കൊച്ചി: കെന്റിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയിലും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ആശങ്കാജനകമായി. കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ കുറച്ച് പേരുമായാണ് ഇയാള്‍ ബന്ധപ്പെടുന്നതെന്നും, ഇവര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രിയിലാണ് പുതിയ കേസുകളുടെ ഉറവിടം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കെന്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗബാധയെ തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു; തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് |
ലണ്ടന്‍: യുകെയിലേക്ക് വിസ നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ഓണ്‍ലൈനായി മാറ്റാനുള്ള നീക്കം തട്ടിപ്പുകാര്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കും വഴിതുറക്കുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ഇംഗ്ലീഷ് പരീക്ഷകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ദാതാക്കള്‍ ഹോം ഓഫീസിന് അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്.
816 മില്യണ്‍ പൗണ്ടിന്റെ പുതിയ കരാര്‍ പ്രകാരം ഡിസംബറോടെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകും. അപേക്ഷകര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പരീക്ഷ നടത്താന്‍ സാധിക്കും. എന്നാല്‍, AI ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ച് വ്യാജ ഫലങ്ങള്‍ ഉണ്ടാക്കാന്‍ |
|
Full Story
|
|
|
|
|
|
|
| ലീഡ്‌സില്‍ ഐറിഷ് വനിതയ്ക്ക് നഷ്ടപരിഹാരം |
ലീഡ്‌സിലെ ഒരു സിവില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഐറിഷ് വനിത ബെര്‍ണഡെറ്റ് ഹെയ്‌സിന് 23,000 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന 55 കാരിയായ ഹെയ്‌സിനെ തൊഴിലുടമ മിക്ക് അറ്റ്കിന്‍സ് സ്ഥിരമായി 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി. 2023-2024 കാലയളവില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അറ്റ്കിന്‍സ് ഉരുളക്കിഴങ്ങ് എന്ന് വിളിക്കുകയോ അതിന്റെ ഇമോജികള്‍ അയയ്ക്കുകയോ ചെയ്തിരുന്നു.
ആറ് മാസത്തോളം നീണ്ടുനിന്ന ഈ പെരുമാറ്റം 'ആയിരം മുറിവുകളേറ്റതുപോലെ' |
|
Full Story
|
|
|
|
|
|
|
| ലെബനനിലെ ജനങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായഹസ്തം |
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലെബനനിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ബ്രിട്ടന്‍ രംഗത്തെത്തി. ലെബനനിലെ വിവിധ മാനുഷിക സേവന സംഘടനകള്‍ക്കായി അഞ്ച് മില്യണ്‍ പൗണ്ട് (ഏകദേശം 6.6 മില്യണ്‍ യുഎസ് ഡോളര്‍) അനുവദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിടയില്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ സംരക്ഷണമാണ് ഈ സഹായത്തിന്റെ ലക്ഷ്യം. നിലവിലെ കണക്കുകള്‍ പ്രകാരം എട്ടു ലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും തെരുവുകളിലും കഴിയുകയാണ്.
Full Story
|
|
|
|
|
|
|
| ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ |
ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ലോകത്തിന്റെ ഇന്ധന സിരയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ലണ്ടനിലെ പത്താം നമ്പര്‍ ഡൗണിങ് സ്ട്രീറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ നിര്‍ണായക നിലപാടുകള്‍ വ്യക്തമാക്കി.
യുദ്ധത്തിലേക്ക് ബ്രിട്ടന്‍ ചാടില്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും സ്റ്റാമര്‍ വ്യക്തമാക്കി. കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| അസിസ്റ്റഡ് ഡയിങ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ് : ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭൂരിപക്ഷം |
|
'അസിസ്റ്റഡ് ഡൈയിംഗ് ഫോര്‍ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്സ് (സ്‌കോട്ട്ലാന്‍ഡ്) ബില്‍ 57 ന് എതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട്ടിഷ് പാര്‍ലമെന്റ് തള്ളി. ദയാവധം നിയമവിധേയമാക്കുന്ന ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരാജയപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച പല ദിവസങ്ങളിലും പാതിരാത്രി വരെ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാര്‍ലമെന്റ് തള്ളിയത്. ബില്ലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട 175 ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഏറെ വികാരഭരിതമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ എം പിമാര്‍ ബില്‍ നിരാകരിക്കുകയായിരുന്നു. ഈ ബില്‍ ഒരുപക്ഷെ നിസഹായര്‍ക്കും,. വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും എതിരെ പ്രയോഗിച്ചേക്കാം എന്ന ആശങ്കയാണ് ബില്ലിനെ എതിര്‍ത്തവര്‍ പ്രധാനമായും എടുത്തു കാണിച്ചത്. ലിയാം |
|
Full Story
|
|
|
|
|
|
|
| കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍; അണിയറ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് |
|
മേയ് മാസത്തിലാണു യുകെയില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ്. ലേബര്‍ വീണാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയും. കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ അണിയറനീക്കം സജീവം. പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്.
എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം. മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ ഇന്ധനവില കുതിച്ചുയരുന്നു |
ലണ്ടന്‍: ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷം ശക്തമാകുന്നതിനിടെ, യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. വില വര്‍ധനവിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍, ആവശ്യത്തിനുള്ള വര്‍ധന മാത്രമേ അംഗീകരിക്കൂ എന്നും, അനാവശ്യമായ നിരക്ക് വര്‍ധന അനുവദിക്കില്ലെന്നും റീവ്‌സ് വ്യക്തമാക്കി.
എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് കൂടി വില വര്‍ധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വില ഉയരുന്നത് ട്രഷറിയ്ക്ക് അധിക വരുമാനമാകുന്നുവെന്നതാണ് മറ്റൊരു വശം. |
|
Full Story
|
|
|
|
| |