Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുദ്ധ പ്രതിസന്ധി മോര്‍ഗേജ് പലിശ ഉയര്‍ത്തുന്നു
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവില്‍ പലിശ നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും, യുദ്ധ പ്രതിസന്ധി മൂലം ഭാവിയില്‍ അങ്ങനെ ഒരു തീരുമാനത്തിലെത്തുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇതു മുന്നില്‍കണ്ട് ബാങ്കുകള്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു.

ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ശരാശരി മോര്‍ഗേജ് നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലേക്ക് പോയത്. 25-ല്‍ അധികം വായ്പാദാതാക്കള്‍ ഫിക്‌സ്ഡ് ഹോം ലോണുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുറയുന്ന പ്രവണതയിലായിരുന്ന മോര്‍ഗേജ് നിരക്കുകള്‍ യുദ്ധം നീളുന്നതോടെ എണ്ണവില ഉയരുകയും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വര്‍ധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അഞ്ഞൂറോളം മോര്‍ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. 28 വായ്പാദാതാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിരക്ക് കൂട്ടിയത്. ഈ വര്‍ഷം ഫിക്‌സ്ഡ് റേറ്റ് ഡീലുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ പുതുക്കുമ്പോള്‍ കൂടുതല്‍ പലിശ നല്‍കേണ്ടിവരും.

രണ്ട് വര്‍ഷ ഫിക്‌സ്ഡ് നിരക്ക് ശരാശരി 4.93 ശതമാനമായിരുന്നത് ഇന്നലെ 5.01 ശതമാനമായി. യുദ്ധത്തിന് ശേഷം നിരക്കില്‍ മാറ്റം വ്യക്തമായി പ്രകടമാണ്

 
Other News in this category

 
 




 
Close Window