Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  30-03-2026
ലണ്ടന്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഞെട്ടിക്കുന്ന സംഭവം

ലണ്ടന്‍: പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റായ ദി സ്‌പൈസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജീവനക്കാരനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഉപദ്രവിച്ചതായും റെസ്റ്റോറന്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംഭവം ഇങ്ങനെയായിരുന്നു: രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഒരാള്‍ ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കാതെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പുറത്തുനിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് മുങ്ങാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാരന്‍ പിന്തുടര്‍ന്നപ്പോള്‍, ജീവനക്കാരനെ ശക്തമായി തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ടു. ഇടത്തരം ശരീരം, ചെറുതാക്കി വെട്ടിയ കറുത്ത മുടി, താടി, മീശ എന്നിവയുള്ള വ്യക്തിയാണെന്ന് റെസ്റ്റോറന്റ്

Full Story
  30-03-2026
ഡെര്‍ബിയില്‍ വാഹനാപകടം: അന്വേഷണം ശക്തമാക്കി

ലണ്ടന്‍/ഡെര്‍ബി: യുകെയിലെ ഡെര്‍ബി നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഭീകരവാദ സാധ്യത ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടര്‍-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം ഇപ്പോള്‍ ഭീകരാക്രമണമെന്ന നിലയില്‍ പരിഗണിക്കാനാകില്ലെന്നും സംഭവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഏകദേശം 9.30ഓടെ ഫ്രയര്‍ ഗേറ്റ് പ്രദേശത്ത് ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ അഞ്ച് മിനിറ്റ് ദൂരത്തില്‍ പൊലീസ്

Full Story
  29-03-2026
യുകെയില്‍ ഇന്ധന വിതരണ പ്രതിസന്ധി

ലണ്ടന്‍: ഇറാനിലെ ട്രംപിന്റെ യുദ്ധം നീളുന്നതോടെ യുകെയിലെ ഇന്ധന വിതരണം തകര്‍ച്ച നേരിടുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിന് പുറമെ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും തുടരുകയാണ്. ഇതോടെ പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നാണ് വിലയിരുത്തല്‍. ആസ്ദ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു: ''ചില ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം ടൈറ്റാണ്.'' പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്.

വൂസ്റ്ററിലെ ടെസ്‌കോ

Full Story
  29-03-2026
70 ബ്രിട്ടീഷ് പൗരന്മാര്‍ തടങ്കലില്‍; ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാരോപണം

ദുബായ്/അബുദാബി: ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതിന് ഏകദേശം 70 ബ്രിട്ടീഷ് പൗരന്മാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യിഎഇ) തടങ്കലിലായതായി റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരികളും പ്രവാസികളും വിമാന ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത നിയമങ്ങളുടെ പേരിലാണ് അറസ്റ്റിലായത്. നയതന്ത്ര ഇടപെടല്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ സുരക്ഷ സംരക്ഷിക്കാനെന്ന പേരില്‍ ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. രാജ്യത്തിന്റെ സുരക്ഷിതവും വിനോദസഞ്ചാരത്തിന് അനുയോജ്യവുമായ ഇമേജ് സംരക്ഷിക്കാനുള്ള

Full Story
  29-03-2026
കുട്ടികളുടെ ഉള്‍ക്കൊള്ളല്‍ പദ്ധതിക്ക് സ്റ്റാഫ് പ്രതിസന്ധി; അധ്യാപക യൂണിയന്റെ മുന്നറിയിപ്പ്

ലണ്ടന്‍: പ്രത്യേക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികളായ (SEND) കൂടുതല്‍ കുട്ടികളെ സാധാരണ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ സ്റ്റാഫ് സ്‌കൂളുകളില്‍ ഇല്ലെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ''കുറഞ്ഞ ചെലവില്‍ കുട്ടികളെ ഉള്‍ക്കൊള്ളല്‍ സാധ്യമല്ല'' എന്നതാണ് അധ്യാപകരുടെ പ്രധാന അഭിപ്രായം. ആവശ്യമായ നിക്ഷേപം ഇല്ലാതെ പദ്ധതി വിജയിക്കില്ലെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ വ്യക്തമാക്കി.

ഫെബ്രുവരിയില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇംഗ്ലണ്ടിലെ SEND സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലും SEND

Full Story
  29-03-2026
ഇറാന്‍-യുഎസ് യുദ്ധം നീണ്ടാല്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം; വിദഗ്ധര്‍ മുന്നറിയിപ്പ്

ലണ്ടന്‍: ഇറാന്‍-യുഎസ് യുദ്ധം തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ പെയ്ന്‍ കില്ലര്‍ മരുന്നുകള്‍ മുതല്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ക്ഷാമം നേരിടേണ്ടി വരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബ്രിട്ടനില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്നത്. ഏകദേശം മൂന്നില്‍ ഒരു ഭാഗം ഇന്ത്യയില്‍ നിന്നുമാണ് എത്തുന്നത്. ബാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ആഗോള വിതരണ ശൃംഖലയില്‍ യുദ്ധം വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എണ്ണ, വാതകം, വളങ്ങള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഇതിനകം

Full Story
  29-03-2026
യുകെയുടെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നു; പലിശ നിരക്ക് വര്‍ദ്ധനവിന് സാധ്യത

ലണ്ടന്‍: യുകെയുടെ കടമെടുപ്പ് ചെലവുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ അതിവേഗം വര്‍ദ്ധിക്കാനുള്ള സാധ്യത ശക്തമായി. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബോണ്ട് വിപണികളില്‍ വിറ്റൊഴിയല്‍ ട്രെന്‍ഡ് ഊര്‍ജ്ജിതമായതും വിപണിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് യീല്‍ഡ്. 13 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 5.081 ശതമാനത്തിലെത്തിയ പലിശ നിരക്കുകള്‍ നിക്ഷേപകര്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയക്കുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ്

Full Story
  28-03-2026
യുകെയിലെ കുട്ടികള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ ഫോണ്‍ നോക്കിയാല്‍ മതി: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ സ്‌ക്രീന്‍ സമയം മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് സ്‌ക്രീന്‍ കാണുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വേഗതയേറിയ വീഡിയോകള്‍ ഒഴിവാക്കാനും, സാധ്യമാകുന്നിടത്തെല്ലാം മാതാപിതാക്കളോടൊപ്പം സ്‌ക്രീന്‍ ഉപയോഗിക്കാനും ഉപദേശമുണ്ട്. സ്‌ക്രീന്‍ സ്വാപ്പുകള്‍, ഒരുമിച്ച് കഥകള്‍ വായിക്കല്‍, ഭക്ഷണസമയത്ത് ലളിതമായ ഗെയിമുകള്‍ കളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു: ''ഇത് ഇപ്പോഴും പല കാര്യങ്ങളിലും അജ്ഞാതമായ മേഖലയാണ്.
Full Story
[1][2][3][4][5]
 
-->




 
Close Window