Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  16-05-2024
യുകെയിലും കുടിവെള്ളത്തിലൂടെ പലവിധ രോഗങ്ങള്‍: തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ഹെല്‍ത്ത് സെക്യൂരിറ്റി വാണിങ്
തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു.

രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ
Full Story
  16-05-2024
ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്റ്റീരിയ, സ്‌കൂളുകള്‍ അടച്ചു, വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിവോണില്‍ വിതരണം ചെയ്ത വെള്ളത്തിലാണ് വയറിളക്കവും, ശര്‍ദ്ദിയും പോലുള്ള വയറിലെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന പാരാസൈറ്റ് കണ്ടെത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ വ്യക്തമാക്കി. രോഗകാരണം ഒഴിവാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ്വിവി കൂട്ടിച്ചേര്‍ത്തു.

രോഗം

Full Story
  16-05-2024
ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുന്നു, വീടുകള്‍ വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ഈ ഘട്ടത്തിലാണ് ലാന്‍ഡ്ലോര്‍ഡ്സ് നടത്തുന്ന വില്‍പ്പന മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ പുറത്താകുന്നത് വര്‍ദ്ധിക്കുന്നത്. പ്രതിമാസം 2000 കുടുംബങ്ങളെയും കിടപ്പാടമില്ലാതെ പുറത്താകുന്നുവെന്നാണ് കണക്ക്. ലാന്‍ഡ്ലോര്‍ഡ്സ് വീട് വില്‍ക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.

പ്രൈവറ്റ് ലാന്‍ഡ്ലോര്‍ഡ് വാടക കരാര്‍ അവസാനിപ്പിച്ചത്

Full Story
  16-05-2024
ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണത്തിനെതിരേ യുകെയില്‍ പ്രതിഷേധം

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്തത് ഐക്യദാര്‍ഢ്യം

Full Story
  16-05-2024
ജോലി വാഗ്ദാനങ്ങള്‍ പിന്‍വലിച്ച് എച്ച്എസ്ബിസിയും ഡെലോയിറ്റും, നിരവധി പേര്‍ക്ക് ജോലി നഷ്ടമായി

ലണ്ടന്‍: നൈപുണ്യമുള്ള തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30,960 പൗണ്ടായും സര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം എന്നാല്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സാധ്യതയെ അഭിമുഖീകരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ്, 3% പ്രതിനിധീകരിക്കുന്ന ഏകദേശം 35 ഓഫറുകള്‍ അസാധുവാക്കി.

ഗവണ്‍മെന്റിന്റെ പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിയും ഡെലോയിറ്റും അടുത്തിടെ യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കി. നൈപുണ്യമുള്ള തൊഴിലാളി

Full Story
  16-05-2024
യുകെ ബിരുദ റൂട്ട് വിസകളില്‍ ഇന്ത്യന്‍ ആധിപത്യം, രാജ്യത്തിന് നേട്ടമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

 ലണ്ടന്‍: ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സര്‍വകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങള്‍ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്നു. 2021 ജൂലൈയില്‍ അവതരിപ്പിച്ച ഗ്രാജ്വേറ്റ് റൂട്ട് വീസ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം വരെ (പിഎച്ച്ഡി ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം) യുകെയില്‍ തുടരാന്‍ അനുവദിക്കുന്നു. യുകെ സര്‍ക്കാര്‍ ഗ്രാജ്വേറ്റ് റൂട്ട് വീസ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് രാജ്യാന്തര വിദ്യാര്‍ഥി സമൂഹത്തില്‍ ആശങ്കയുണ്ടാക്കിരുന്നു. വീസ പ്രോഗ്രാമിന്റെ

Full Story
  15-05-2024
9 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഒഴിവാക്കും: യുകെയിലെ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് ഇപ്പോള്‍ തിരിച്ചറിവ്
ഒമ്പത് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന സമ്പ്രദായം ഒഴിവാക്കുന്നു. ലിംഗ വ്യക്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്ന കുട്ടികളെ നിരോധിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബന്ധങ്ങളെയും ലൈംഗിക വിദ്യാഭ്യാസത്തെയും കുറിച്ചുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഏത് സ്‌കൂളുകള്‍ നിയമം പാലിക്കണം എന്നതുമൊക്കെ നിലവില്‍ അവലോകനത്തിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്സ് റിവ്യൂ ഇത് 'രാഷ്ട്രീയ പ്രേരിതമാണ്' എന്ന ആശങ്ക നേരത്തെ ഉന്നയിച്ചിരുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിന് അനുചിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ പ്രശ്നമുണ്ടെന്ന് സൂചിപ്പിക്കുന്നതിന്
Full Story
  15-05-2024
യുകെയില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് പഠനം കഴിഞ്ഞ് 2 വര്‍ഷം ജോലി ചെയ്യാം: മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷകളും
Full Story
[1][2][3][4][5]
 
-->




 
Close Window