|
|
|
|
|
| യുകെയില്‍ സുരക്ഷാ ആശങ്ക: കൗമാരക്കാരെ ലക്ഷ്യമിട്ട് ഇറാന്‍ ചാരസംഘടന |
ലണ്ടന്‍: രാജ്യത്തെ സുരക്ഷിത ജീവിതം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജൂത സംഘടനയുടെ കീഴിലുള്ള ആംബുലന്‍സ് കത്തിച്ചതടക്കമുള്ള ഭീകരാക്രമണങ്ങള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നടന്നതായി വാര്‍ത്തകള്‍.
ഇപ്പോള്‍ കൗമാരക്കാരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാന്‍ ചാരസംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൈമാറുന്നത് ടെലഗ്രാം വഴി. യുവാക്കളെ ചേര്‍ക്കാനുള്ള പരസ്യങ്ങള്‍ 'ടാസ്‌ക്' എന്ന പേരില്‍ പ്രചരിക്കുന്നു. തന്ത്രപ്രധാന ഇടങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുക മുതല്‍ അതിക്രമങ്ങള്‍ വരെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 500 പൗണ്ടില്‍ തുടങ്ങി പണം വാഗ്ദാനം |
|
Full Story
|
|
|
|
|
|
|
| യുദ്ധലാഭ നികുതി: ബ്രിട്ടീഷ് ചാന്‍സലറോട് ആവശ്യപ്പെട്ട് സംഘടനകള്‍ |
ലണ്ടന്‍: ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള കൂട്ടായ്മയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്സിനും അയച്ച തുറന്ന കത്തില്‍, അധിക നികുതി വഴി |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് വീണ്ടും പ്രതിസന്ധിയില്‍: റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിലേക്ക് |
ലണ്ടന്‍: ശമ്പള വര്‍ധനവിനെച്ചൊല്ലി മാസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ 7 രാവിലെ 7 മണിക്ക് ആരംഭിക്കുന്ന സമരം ഏപ്രില്‍ 13 വരെ നീണ്ടുനില്‍ക്കും. ഈസ്റ്റര്‍ അവധിക്കാലത്തിന് പിന്നാലെ നടക്കുന്ന സമരം രോഗിപരിചരണത്തെയും ശസ്ത്രക്രിയകളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാര്‍ റെസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
Full Story
|
|
|
|
|
|
|
| യുകെ ഹോം സെക്രട്ടറിയുടെ പിടിവാശിയെ തോല്‍പ്പിച്ച് ഇടതുപക്ഷം: പിആര്‍ 10 വര്‍ഷം കാത്തിരിപ്പ് നിയമം നടപ്പാവാന്‍ സാധ്യതയില്ല |
|
പി ആര്‍ ലഭിക്കാനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പിന്‍വലിക്കേണ്ടിവരുന്നത്.
ഹോം സെക്രട്ടറിയായ ഷബാന മഹമൂദ് അവതരിപ്പിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം ശക്തമായി രംഗത്തെത്തി.
ഈ വിമത നീക്കത്തിന് മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ നേതൃത്വം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'ഇത്തരമൊരു നയം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല' എന്ന നിലപാടിലാണ് അവര്‍.
നിലവില്‍ പിആര്‍ ലഭിക്കാന്‍ 5 വര്‍ഷം താമസിച്ചിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ പദ്ധതിപ്രകാരം ഈ കാലയളവ് 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കുമായിരുന്നു. മാത്രമല്ല അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷം കാത്തിരിക്കേണ്ടി വരും മുന്‍കാല പ്രാബല്യം എന്നതും |
|
Full Story
|
|
|
|
|
|
|
| പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി |
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിക്ക് നിയമപോരാട്ടത്തില്‍ വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ നടപടികള്‍ പുനഃപരിശോധിക്കണമെന്ന അപേക്ഷ ലണ്ടനിലെ ഹൈക്കോടതി (കിംഗ്സ് ബെഞ്ച് ഡിവിഷന്‍) ബുധനാഴ്ച തള്ളിക്കളഞ്ഞു. മുന്‍പ് എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താന്‍ 'അസാധാരണമായ സാഹചര്യങ്ങള്‍' ഇല്ലെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് നീരവ് മോദിയുടെ ഹര്‍ജിക്കെതിരെ വാദിച്ചു. സിബിഐ സംഘം ആവശ്യമായ തെളിവുകളും പിന്തുണയും നല്‍കി. സഞ്ജയ് ഭണ്ഡാരി കേസിനെ ആസ്പദമാക്കി വീണ്ടും പരിഗണിക്കണമെന്നായിരുന്നു നീരവിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ നിയമപരവും |
|
Full Story
|
|
|
|
|
|
|
| വെസ്റ്റ് സസെക്‌സില്‍ വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക സന്ദേശങ്ങള്‍ അയച്ച അധ്യാപകന് ആജീവനാന്ത വിലക്ക് |
വെസ്റ്റ് സസെക്‌സ്: 15 വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സയന്‍സ് അധ്യാപകന് അധ്യാപനത്തില്‍ നിന്ന് ആജീവനാന്ത വിലക്ക്. വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങ്ങിലെ ഡുറിങ്ടണ്‍ ഹൈസ്‌കൂളിലെ സയന്‍സ് കോ-ഡയറക്ടറായിരുന്ന അലക്‌സ് മുഹമ്മദ് (35)നെയാണ് നടപടി ബാധിച്ചത്. അലക്‌സ് 2,000ലധികം ഇമെയിലുകള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചതായാണ് കണ്ടെത്തിയത്. അധ്യാപന സമയത്തിന് ശേഷം 11 വിദ്യാര്‍ഥിനികളുമായി പ്രത്യേക അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ഫോട്ടോകളും അയച്ചതായി തെളിവുകള്‍ പുറത്തുവന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ഇന്ത്യന്‍ വംശജ ഡയറ്റീഷ്യനെ എന്‍എച്ച്എസ് പുറത്താക്കി |
ലണ്ടന്‍: കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് അശാസ്ത്രീയവും അപകടകരവുമായ 'ഒറ്റമൂലി' ചികിത്സകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡയറ്റീഷ്യന്‍ അപര്‍ണ്ണ ശ്രീവാസ്തവയെ എന്‍എച്ച്എസ് ജോലിയില്‍ നിന്ന് പുറത്താക്കി. കിഴക്കന്‍ യോര്‍ക്ക്ഷെയറിലെ ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റല്‍സില്‍ ജോലി ചെയ്തിരുന്ന ഇവരുടെ പ്രഫഷണല്‍ ലൈസന്‍സ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് കൗണ്‍സില്‍ റദ്ദാക്കി.
കാന്‍സര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സകള്‍ക്ക് പകരം തെറ്റായ ഭക്ഷണക്രമങ്ങള്‍ നിര്‍ദേശിച്ചതാണ് നടപടി ശക്തമാക്കിയത്. കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ അനാവശ്യമാണെന്നും, പകരം പ്രത്യേക തരം |
|
Full Story
|
|
|
|
|
|
|
| ഡബ്ലിനില്‍ ഇന്ത്യന്‍ വംശജ യുവതിക്കെതിരെ വംശീയാക്രമണം |
ഡബ്ലിന്‍: അയര്‍ലന്‍ഡ് സ്വദേശിയായ വനിത തന്നെ മര്‍ദിച്ചതായി ഇന്ത്യന്‍ വംശജ യുവതി ആരോപിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍, ഓഫിസില്‍ നിന്ന് മടങ്ങും വഴി തനിക്ക് നേരെ വംശീയാക്രമണം നടന്നതായാണ് യുവതി വ്യക്തമാക്കിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സമയത്ത് ഐറിഷ് വനിത തല്ലുകയും, തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തുവെന്ന് അവള്‍ പറഞ്ഞു.
സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവര്‍ ആരും പ്രതികരിക്കാത്തത് തന്നെ കൂടുതല്‍ വേദനിപ്പിച്ചതായും യുവതി കുറിപ്പില്‍ വ്യക്തമാക്കി. ''വംശീയാധിക്ഷേപത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഐറിഷുകാരില്‍ നിന്ന് നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ |
|
Full Story
|
|
|
|
| |