Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  13-01-2025
മാഞ്ചസ്റ്റര്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ നഴ്‌സിനു നേരേ ആക്രണം, പരുക്ക് ഗുരുതരം

ലണ്ടന്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം എന്‍. എച്ച്.എസ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ നഴ്‌സിനു നേരെ യുവാവിന്റെ ആക്രമണം. കൈയില്‍ കരുതിയ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. മധ്യവയസ്‌കയായ നഴ്‌സിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവര്‍ ഇവിടെത്തന്നെ ചികിത്സയിലാണ്. 37 വയസ്സുള്ള പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഓള്‍ഡ്ഹാം ആശുപത്രിയിലെ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനു നേരേ ആക്രമണം ഉണ്ടായത്.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തില്‍ നടുക്കവും ദുഃഖവും

Full Story
  13-01-2025
റോഡ് നിയമങ്ങള്‍ പഠിപ്പിക്കേണ്ട ആള്‍ ലംഘിച്ചു, ശിക്ഷിച്ച് പൊലീസ്

ലണ്ടന്‍: റോഡ് നിയമങ്ങളും മര്യാദകളും പഠിപ്പിക്കേണ്ടയാള്‍ തന്നെ അതു ലംഘിച്ചത് കൈയോടെ പിടികൂടി ശിക്ഷ നല്‍കി പൊലീസ്. ലിവര്‍പൂള്‍ സിറ്റി സെന്ററിലെ ലണ്ടന്‍ റോഡിലാണ് ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ വാഹനം ഡബിള്‍ യെലോ ലൈനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസ് ശ്രദ്ധിച്ചത്.

കാര്യം അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥി സാധനം വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് പോയതിനാലാണ് വണ്ടി ഡബിള്‍ യെലോയില്‍ നിര്‍ത്തിയതെന്ന് മനസ്സിലായി. നിയമം ലംഘിച്ച ഇന്‍സ്ട്രക്ടര്‍ക്കും വിദ്യാഥിക്കും ശിക്ഷ നല്‍കി പൊലീസ്.

Full Story
  13-01-2025
ഭീകരസംഘടന മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധം: യുകെ ആസ്ഥാനമായ എട്ട് സംഘടനകളെ കരിമ്പട്ടികയിലാക്കി യുഎഇ

ലണ്ടന്‍: ഇസ്ലാമിക ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തിന്റെ പേരില്‍ യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയില്‍ പെടുത്തി യുഎഇ.കേംബ്രിഡ്ജ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്ലഫോറല്‍, ഫ്യൂച്ചര്‍ ഗ്രാജുവേറ്റ്‌സ് ലിമിറ്റഡ്, യാസ് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, ഹോള്‍ഡ്‌കോ യുകെ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, നാഫെല്‍ ക്യാപിറ്റല്‍ എന്നീ സംഘടനകളെയാണ് കരിമ്പട്ടികള്‍ ഉള്‍പ്പെടുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം , ഈ ഓര്‍ഗനൈസേഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രാ നിരോധനവും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കലും നേരിടേണ്ടിവരും. യുഎഇ ആസ്ഥാനമായുള്ള

Full Story
  13-01-2025
വംശീയത കാരണമാണ് ലണ്ടന്‍ പഠനം ഉപേക്ഷിച്ചതെന്ന് സാനിയ അയ്യപ്പന്‍

കൊച്ചി: വിദേശത്ത് പഠിക്കാന്‍ പോയി തിരിച്ചുവരേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്ന് വിവരിച്ച് നടി സാനിയ അയ്യപ്പന്‍. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്. തന്റെ സ്വന്തം താല്‍പ്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാന്‍ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാന്‍ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍ അവിടെ

Full Story
  12-01-2025
ക്രിസ്മസ് - ന്യൂഇയര്‍ കച്ചവടം ഗംഭീരമായി: ജോലിക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കി ടെസ്‌കോ
2016ന് ശേഷമുള്ള മികച്ച വരുമാനമെന്നാണ് ടെസ്‌കോ വെളിപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കിയെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഏതായാലും സെയ്ന്‍സ്ബെറിയിലെ 118000 ജീവനക്കാര്‍ക്ക് വരുന്ന ആഗസ്തോടെ പുതുക്കിയ വേതനം ലഭിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പ്പനയാണ് ഇക്കുറി നടന്നത്. അതിനാല്‍ ജീവനക്കാര്‍ക്കും വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്ക് ശൃംഖല എന്ന പദവിയിലുള്ള സെയ്ന്‍സ്ബറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ വളരെ തൃപ്തരാണ്.

ജീവനക്കാരുടെ വേതനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് മാസത്തില്‍ മണിക്കൂറില്‍ 12 പൗണ്ടില്‍ നിന്ന് 12.45 പൗണ്ടായി ഉയരും. ഇത് ആഗസ്തില്‍ 12.60 പൗണ്ടാകും. ലണ്ടന് പുറത്തുള്ള സ്റ്റോറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍
Full Story
  12-01-2025
യുകെയിലെ താപനില മൈനസ് 18 ഡിഗ്രിയില്‍

ലണ്ടന്‍: യുകെയിലെ പല ഭാഗങ്ങളിലും താപനില മൈനസ് 18 നു താഴെയെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സ്‌കോട്ലന്‍ഡിലെ ഒരു ഗ്രാമത്തില്‍ മൈനസ് 18.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് കടന്നുപോയത്. റെഡ് റെയില്‍ വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിക്കുകയാണ് മഞ്ഞുവീഴ്ച. ഹൈലാന്‍ഡ്സിലെ ആള്‍ട്ട്നഹാരയില്‍ ശനിയാഴ്ച രാവിലെ മൈനസ് 18 ഡിഗ്രിയിലായിരുന്നു താപനി. 2010 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള രാത്രി. താപനില മൈനസ് 19 ലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണഅ മുന്നറിയിപ്പ്.

യുകെയിലെ ഭൂരിഭാഗം പ്രദേശത്തിലും താപനില പൂജ്യത്തിന് താഴെയാണ്. ശൈത്യകാലം മൂലം ജനങ്ങളും പ്രതിസന്ധിയിലാണ്. വലിയ

Full Story
  12-01-2025
ബ്രിട്ടനിലെ ക്വാറിയില്‍ ദിനോസറുകളുടെ ഇരുനൂറോളം കാല്‍പാടുകള്‍ കണ്ടെത്തി

ലണ്ടന്‍: ദിനോസറുകളുടെ ഇരുന്നൂറോളം കാല്‍പ്പാടുകള്‍ കണ്ടെത്തി ഗവേഷകര്‍. 16.6 കോടി വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന കാല്‍പ്പാടുകളാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ്ഷയറിലെ ക്വാറിയില്‍ കണ്ടെത്തിയത്. ബര്‍മിങ്ഹാം, ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ സംയുക്തമായി നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തല്‍. ക്വാറിയിലെ തൊഴിലാളിയായ ഗാരി ജോണ്‍സന്‍ ആണ് 2023ല്‍ അസാധാരണമായ ചില കുഴികളുള്ളതായി വിവരം നല്‍കിയത്.നിശ്ചിത വഴികളിലൂടെ ദിനോസറുകള്‍ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവാണ് കാല്‍പ്പാടുകള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ദിനോസര്‍ ഹൈവേ'കള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ദിനോസറുകളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ അഞ്ച് വഴികളാണ്

Full Story
  12-01-2025
രണ്ടാം വയസില്‍ ബ്രിട്ടീഷ് പൊലീസിലെ നായയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍

ലങ്കാഷെയര്‍: രണ്ടാം വയസ്സില്‍ പൊലീസ് നായയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍. ലങ്കാഷെയര്‍ കോണ്‍സ്റ്റബുലറിയിലെ ലാബ്രഡോറായ ലിസിയാണ് കുറ്റവാളികള്‍ക്കും തെളിവുകള്‍ക്കുമായി തിരയുന്നതിന് വിമുഖത കാണിച്ചതിന് വിരമിക്കേണ്ടി വന്നത്. 'സ്ലിപ്പറി ഫ്‌ലോര്‍സ്' ഫോബിയ ആണ് ലിസിയുടെ പ്രശ്‌നം. സെപ്റ്റംബറിലാണ് ലിസി സേനയില്‍ ചേര്‍ന്നത്. കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും നീണ്ട കരിയര്‍ ലിസിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഈ മാസം ആദ്യം വരെ ലിസി സേനയില്‍ തുടര്‍ന്നിരുന്നു.

''ജോലി ചെയ്യുമ്പോള്‍ ലിസി മടിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു, 100 ശതമാനം സന്തോഷവതിയായിരുന്നില്ല, അതിനാല്‍ ലിസി വിരമിച്ച് സ്‌നേഹമുള്ള ഒരു

Full Story
[315][316][317][318][319]
 
-->




 
Close Window