|
|
|
|
|
| ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ ഇസ്ലാമിസ്റ്റ് ആശയങ്ങളെന്ന് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് |
ലണ്ടന്‍: ഭരണപക്ഷമായ ലേബര്‍ പാര്‍ട്ടിയെ ഇസ്ലാമിസം കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന ആരോപണവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. രാജ്യത്തെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട 'ഗ്രൂമിങ് ഗ്യാങ് സംഘങ്ങളെ' കീഴ്‌പ്പെടുത്താന്‍ കഴിയാത്തത് ഇതിന്റെ ഭാഗമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കൂടിയായ ലിസ് ട്രസ് പറഞ്ഞു.രാജ്യത്തെ മുസ്ലിം സ്വതന്ത്ര എംപിമാര്‍ ഇസ്ലാമിസ്റ്റുകളാണെന്നും ലിസ് ട്രസ് ആരോപിക്കുന്നു.ബ്രിട്ടന്റെ 56-ാം പ്രധാനമന്ത്രിയായി 2022 സെപ്റ്റംബര്‍ ആറിനാണ് ലിസ് ട്രസ് അധികാരമേറ്റത്. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേക്കും ശേഷം ഈ പദവിയിലെത്തുന്ന വനിതയായിരുന്നു ട്രസ്. ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡ് കായികതാരത്തിന്റെ കാമുകിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി |
ലണ്ടന്‍: അയര്‍ലന്‍ഡിലെ ഗാലിക് ഫുട്‌ബോള്‍ താരമായ കോണര്‍ ലോഫ്റ്റസിന്റെ (29) കാമുകിയായ റോയിസിന്‍ ക്രയാനെ (28) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൗണ്ടി മയോയിലെ മോയ് നദിയില്‍ നിന്നാണ് റോയിസിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെടുത്തത്. ക്രോസ്‌മോളിന ഡീല്‍ റോവേഴ്‌സിനു വേണ്ടിയാണ് കോണര്‍ കളിക്കുന്നത്.
ബാലിന്‍ഡറി ക്രോസ്‌മോളിന ഡീല്‍ റോവേഴ്‌സും തമ്മിലുള്ള ഓള്‍-അയര്‍ലന്‍ഡ് ഇന്റര്‍മീഡിയറ്റ് ഫുട്‌ബോള്‍ ഫൈനല്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്നത് റോയിസിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചു. ബുധനാഴ്ച കാരിക്കണ്‍-ഷാനണിലെ സെന്റ് മേരീസ് പള്ളിയില്‍ റോയിസിന്റെ ശവസംസ്‌കാരം നടക്കും. |
|
Full Story
|
|
|
|
|
|
|
| യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീത്രു എയര്‍പോര്‍ട്ട് |
ലണ്ടന്‍: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ ബാഹുല്യവും തിരക്കും കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്.
മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. |
|
Full Story
|
|
|
|
|
|
|
| ഷെയ്ഖ് ഹസീനയുടെ അനന്തരവളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനു മേല്‍ സമ്മര്‍ദ്ദം |
ലണ്ടന്‍: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനന്തരവളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് സമ്മര്‍ദ്ദം. അഴിമതിവിരുദ്ധ മന്ത്രി ടുലിപ്പ് സിദ്ദിഖിനെ പുറത്താക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശിന്റെ ഇടക്കാല തലവന്‍ മുഹമ്മദ് യൂനുസ് രംഗത്തെത്തി.ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ടുലിപ്പ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ ആരോപണം. അവാമി ലീഗിലെ നേതാക്കള്‍ വിദേശ സ്വത്തുക്കള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നിന്ന് പണം തട്ടിയെടുത്തുവെന്നും യൂനുസ് ആരോപിച്ചിരുന്നു. ഇത്തരത്തില്‍ 2.1 മില്യണ്‍ പൗണ്ട് മൂല്യമുളള വസ്തു വകകള്‍ ടുലിപ്പും സ്വന്തമാക്കിയെന്നും അന്വേഷണം നടത്തണമെന്നും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ പുറത്താക്കാന്‍ തയാറെടുത്ത് ഇലോണ്‍ മസ്‌ക് |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി ആരോപിച്ച് സ്പേസ് എക്സും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ബ്രിട്ടന്‍ ഉണ്ടായിരുന്നിട്ടും, ജനുവരി 20 ന് നടക്കുന്ന ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റാര്‍മറിനെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കാന്‍ അദ്ദേഹം അമേരിക്കയിലേക്ക് പ്രവര്‍ത്തകരെ അയച്ചു എന്നാണ് മസ്‌കിന്റെ ആരോപണം. അതിനാല്‍, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ സ്റ്റാര്‍മര്‍, ട്രംപിന്റെ |
|
Full Story
|
|
|
|
|
|
|
| മൈനസ് ഡിഗ്രിയിലും നിക്കറിടാതെ പെണ്ണുങ്ങളുടെ ട്രെയിന്‍ യാത്ര: ഇതാണ് യുകെയിലെ 'നോ ട്രൗസേഴ്സ് ട്യൂബ്' ജേണി |
|
അടിവസ്ത്രം അണിഞ്ഞ് വാര്‍ഷിക 'നോ ട്രൗസേഴ്സ് ട്യൂബ്' യാത്ര ആഘോഷമാക്കി ആളുകള്‍. വര്‍ഷാവര്‍ഷം നടത്തുന്ന 'നോ ട്രൗസേഴ്സ് ട്യൂബ്' ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ പതിവ് വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം അണിഞ്ഞ് തലസ്ഥാനത്തെ അണ്ടര്‍ഗ്രൗണ്ട് ശൃംഖലയില്‍ യാത്ര ചെയ്തത്. താപനില വളരെ കുറഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇതിനെ അവഗണിച്ച് പാന്റ് ഇടാതെ യാത്ര ചെയ്യാന്‍ ഇവര്‍ ധൈര്യം കാണിച്ചത്.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, വാട്ടര്‍ലൂ, സൗത്ത് കെന്‍സിംഗ്ടണ്‍ മുതലായ ഇടങ്ങളില്‍ പാന്റിടാത്ത യാത്രക്കാര്‍ എത്തിച്ചേര്‍ന്നു. 2002 ജനുവരിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് പിന്നീട് ലോകത്ത് വ്യാപിച്ചത്. ഈ വര്‍ഷം ലണ്ടനില്‍ ഡസന്‍ കണക്കിന് ആളുകള്‍ ദിനാഘോഷത്തില്‍ |
|
Full Story
|
|
|
|
|
|
|
| കാത്തിരുന്നു മടുത്ത രോഗി ഡ്യൂട്ടി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചു: ആക്രമണം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ |
|
മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ എ&ഇ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് നഴ്സ് ഗുരുതരാവസ്ഥയില്‍.കാത്തിരുന്ന് രോഷാകുലനായ രോഗി ജോലി ചെയ്യുകയായിരുന്ന നഴ്സിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന 50-കളില്‍ പ്രായമുള്ള നഴ്സിനാണ് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.
നഴ്സിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നും, ജീവിതം മാറ്റിമറിക്കാന്‍ പോന്നതാണെന്നും പോലീസ് പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. അതേസമയം കത്തിയ്ക്ക് പകരമായി മൂര്‍ച്ചയുള്ള എന്തോ ഉപകരണമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
37-കാരനായ പുരുഷനെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് |
|
Full Story
|
|
|
|
|
|
|
| രാജ്യം കടുത്ത ഊര്‍ജ്ജ ക്ഷാമത്തിലേക്ക്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ |
ലണ്ടന്‍: തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ ഊര്‍ജ ക്ഷാമം നേരിടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ചൊവ്വാഴ്ച വരെ കൊടും തണുപ്പില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ദിവസം വരെ തണുപ്പ് കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്സിലെ ആള്‍ട്ട്നഹാരയില്‍ -18.9 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും തണുപ്പേറിയ കാലാവസ്ഥ.
കംബ്രിയയിലെ ഷാപില്‍ -11 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ -5 സെല്‍ഷ്യസ് താപനിലയാണ് |
|
Full Story
|
|
|
|
| |