Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  06-01-2025
കാണാതായ മലയാളി നരേന്ദ്രന് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതം

ലണ്ടന്‍: യുകെ മലയാളി നരേന്ദ്രന്‍ രാമകൃഷ്ണനെ ഡിസംബര്‍ എട്ട് മുതല്‍ കാണ്മാനില്ലെന്ന് പരാതി. എഡിന്‍ബര്‍ഗിലെ മലയാളി വിദ്യാര്‍ഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളിയാണ് നരേന്ദ്രന്‍. കെന്റിന് സമീപമുള്ള ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഇതിനിടയിലാണ് കാണാതായത്.

നരേന്ദ്രനെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന സഹോദരനാണ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചത്. നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പൊലീസില്‍ കേസ് ഫയല്‍

Full Story
  06-01-2025
കോര്‍ക്കിലെ മേയറിന് മുന്നില്‍ മലയാളി പാട്ടുകൂട്ടം, ഒന്നര വര്‍ഷത്തിനിടെ 23 വേദികള്‍

ഡബ്ലിന്‍: തുടക്കമിട്ടിട്ട് ഒന്നര വര്‍ഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികള്‍ക്ക്. അയര്‍ലന്‍ഡിലെ കലാ, സാംസ്‌കാരിക വേദികളെ തകര്‍പ്പന്‍ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാന്‍ഡ് ആയ ഡാഫോഡില്‍സ് മുന്നേറുന്നു. അയര്‍ലന്‍ഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികള്‍ ചേര്‍ന്ന് 2023 ല്‍ സൗഹൃദ സദസുകളില്‍ തുടങ്ങിയ താളമാണ് പിന്നീട് ഡാഫോഡില്‍സ് എന്ന സംഗീത ബാന്‍ഡിലേക്ക് മാറിയത്. കുമരകം സ്വദേശിയായ ഉണ്ണി കാര്‍ത്തികേയനും എരുമേലിക്കാരന്‍ എബിന്‍ ജോസഫും കാഞ്ഞിരപ്പള്ളിക്കാരന്‍ ബിനു പത്തിയാലയും ചേര്‍ന്നാണ് പാട്ടുകൂട്ടത്തിന് തുടക്കമിട്ടത്. സുഹൃത്തുക്കളിലൊരാളായ ജോബിന്‍ ജോയ് കീബോര്‍ഡില്‍ കൈവെച്ചതോടെ സൗഹൃദ സദസുകളില്‍ പാട്ടും ഗംഭീരമായി.

Full Story
  05-01-2025
യുകെ പനി വ്യാപിക്കുന്നു, ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധിച്ചു. കണക്കുകള്‍ ആശങ്കാ ജനകമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞാഴ്ച അവസാനം പനി ബാധിച്ച് അയ്യായിരം രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വച്ചുനോക്കിയാല്‍ 3.5 ശതമാനം കൂടുതലാണ് പനിബാധിതര്‍

പനി ബാധിച്ച് വീട്ടില്‍ കഴിയുന്നവരും ഏറുകയാണ്. വലിയ രീതിയില്‍ രോഗ വ്യാപനമുണ്ടെന്നാണ് കണക്കുകള്‍. മോശം കാലാവസ്ഥയാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. രോഗികളുടെ എണ്ണം കൂടിയതോടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മഞ്ഞുകാലം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുക

Full Story
  05-01-2025
ചങ്ങനാശേരി സ്വദേശി അയര്‍ലന്‍ഡില്‍ മരിച്ചു

ഡബ്ലിന്‍: ചങ്ങനാശേരി സ്വദേശി അയര്‍ലന്‍ഡിലെ കൗണ്ടി കാവനില്‍ അന്തരിച്ചു. അയര്‍ലന്‍ഡിലെ ആദ്യ കാല മലയാളികളില്‍ ഒരാളായ സാജന്‍ പടനിലം (ദേവസ്യ ചെറിയാന്‍-49) ആണ് മരിച്ചത്. ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാന്റെയും പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ്. ഭാര്യ: സ്മിത രാജു. ഏക മകന്‍ സിറോണ്‍. സഹോദരങ്ങള്‍: സൈജു (യു.കെ),സനുമോള്‍. (ഓസ്‌ട്രേലിയ).സംസ്‌കാരം കാവനില്‍ തന്നെ നടത്തുമെന്നാണ് പ്രാഥമിക വിവരം.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാവന്‍ ജനറല്‍ ആശുപത്രി ജീവനക്കാരന്‍ ആയിരുന്ന സാജന്‍ ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. നേരത്തെ കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍, കോര്‍ക്ക് പ്രവാസി മലയാളി

Full Story
  05-01-2025
പുതുവത്സര രാവില്‍ പതിനാലുകാരിയെ കാണാതായി

ഇപ്സ്വിച്ച്: പുതുവത്സര രാവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഇപ്സ്വിച്ചിലെ വീട്ടില്‍ വച്ചാണ് റൂബി ഡണിനെ അവസാനമായി കണ്ടെത്തിയത്. കേസില്‍ സഫോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. തവിട്ട് നിറമുള്ള മുടിയും ഇടത്തരം ശരീരപ്രകൃതിയുമുള്ള വെളുത്ത പെണ്‍കുട്ടിയാണ് റൂബി. അഞ്ച് അടി നാല് ഇഞ്ച് ഉയരമുണ്ട്. കറുത്ത മെര്‍സിയര്‍ പഫര്‍ കോട്ടും കറുത്ത ലെഗിങും ഗ്രേ ആന്‍ഡ് വൈറ്റ് ഷൂവും ധരിച്ചിരുന്നു.

ചാരനിറത്തിലുള്ള റിവര്‍ ഐലന്‍ഡ് ഷോള്‍ഡര്‍ ബാഗും കൈവശമുള്ളതായിട്ടാണ് ലഭ്യമാകുന്ന വിവരം. റൂബിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ഉള്ളവര്‍ 101 എന്ന നമ്പറില്‍ സഫോക്ക് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍

Full Story
  05-01-2025
ബ്രിട്ടനില്‍ കൊടും തണുപ്പും ശക്തമായ മഴയും

ലണ്ടന്‍: ബ്രിട്ടനില്‍ കൊടും തണുപ്പും മഴയെയും തുടര്‍ന്ന് ജനജീവിതം താറുമാറായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശൈത്യമുന്നറിയിപ്പ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി മെറ്റ് ഓഫിസ് അറിയിച്ചു. Aberdeenshire ലെ Aboyne യില്‍ ഇന്ന് വൈകിട്ട് -8.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ഉടനീളം 2 നും 5 ഡിഗ്രിക്കും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ താപനില 7 ഡിഗ്രിയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പ്രദേശമായ Dalwhinnie യിലായിരുന്നു ഇത്.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന്

Full Story
  05-01-2025
ലണ്ടന്‍ ഫാഷന്‍ വീക്കില്‍ താരമായി മലയാളി യുവാവ്

റാന്നി : സിനിമയോടുള്ള അതിയായ താല്പര്യം ജിജോയെ ലോകത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം ലണ്ടന്‍ ഫാഷന്‍ വീക്കിലെ താരമെന്ന നേട്ടത്തിലേക്കുമാണ് എത്തിച്ചത്. ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ തുടര്‍ച്ചയായ നാല് സീസണുകളില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജിജോ സെപ്റ്റംബറില്‍ നടന്ന ഷോയില്‍ കരീബിയന്‍ ഡിസൈനറുടെ താരമായി റാമ്പിലെത്തുകയും ചെയ്തു. ഷോയിലെ താരങ്ങളുടെ മേക്കപ്പ് നടത്തുന്നതിനൊപ്പം പ്രശസ്തഡിസൈനറുടെ താരമായി ഷോയിലെത്തിയ കലാകാരനെന്ന നേട്ടമാണ് ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ അവസാനസീസണില്‍ 38-കാരനായ ഈ റാന്നി സ്വദേശി നേടിയത്.

നെല്ലിക്കമണ്‍ പള്ളിത്താഴത്ത് പരേതനായ ബേബിക്കുട്ടിയുടെയും

Full Story
  04-01-2025
തൃപ്പൂണിത്തുറ സ്വദേശിയായ യുവ ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു: ആനന്ദിന്റെ വേര്‍പാടില്‍ തളര്‍ന്നു വീണ ഭാര്യ ആശുപത്രിയില്‍
യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. ആയുര്‍വേദ ഡോക്ടര്‍ ആനന്ദ് നാരായണനാണു മരിച്ചത്. 33 വയസ്സായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ഡോ. ആനന്ദ്. ഭാര്യ - ഹരിത. ഹരിതയും ആയുര്‍വേദ ഡോക്ടറാണ്. തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്.
കരള്‍ രോഗമാണ് ആനന്ദിന്റെ മരണകാരണം. ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ലണ്ടന്‍ കിംഗ്സ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ തുടരുകയാണ് ഹരിത. മലയാളി നഴ്സുമാരാണ് ഹരിതയ്ക്കൊപ്പം ഉള്ളത്.
Full Story
[320][321][322][323][324]
 
-->




 
Close Window