Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  04-01-2025
പുകവലി ശീലം ഒഴിവാക്കാനും ആപ്പ്, കണ്ടുപിടിച്ചത് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍

പുതുവര്‍ഷത്തില്‍ പുകവലി എന്ന ദുശ്ശീലത്തില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട് വാച്ച് അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ സിഗരറ്റ് പിടിക്കുമ്പോള്‍ സംഭവിക്കുന്ന കൈ ചലനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചുള്ള സോഫ്റ്റ്വെയര്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിന് സഹായകരമായത്. സിഗരറ്റ്

Full Story
  04-01-2025
യുകെയില്‍ കാണാതായ മലയാളിക്കായി തെരച്ചില്‍ ആരംഭിച്ചിട്ട് മൂന്നാഴ്ച

ലണ്ടന്‍: യുകെ മലയാളിയെ കാണാതായിട്ട് മൂന്നാഴ്ചയായി. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്.


അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. യുഎഇയില്‍ താമസിക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Full Story
  04-01-2025
യുകെയില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവിനെ കഴുത്ത് മുറിച്ച് കൊല്ലാന്‍ ശ്രമിച്ച് സഹതടവുകാര്‍

ലണ്ടന്‍: വോക്കിങ്ങില്‍ പത്തു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ഉര്‍ഫാന്‍ ഷെറീഫിനെ ജയിലില്‍ സഹതടവുകാര്‍ ആക്രമിച്ചു. ബെല്‍മാര്‍ഷ് ജയിലിലാണ് സംഭവം. ട്യൂണ കാനിന്റെ അടപ്പു കൊണ്ട് ഷെറീഫിന്റെ കഴുത്ത് മുറിച്ചു. മുറിവുകള്‍ ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തു. പത്തു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ സഹതടവുകാര്‍ക്ക് ഇയാളോട് കടുത്ത കോപമുണ്ടായിരുന്നു. 71 മുറിവുകളാണ് മകള്‍ സാറാ ഷെറീഫിന്റെ ശരീരത്തില്‍ കണ്ടെത്തിയത്.

അസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കഴുത്തിലും മുഖത്തും മുറിവേറ്റ ഷെറീഫ് ഇപ്പോഴും ചികിത്സയിലാണ്. കൊലപാതകം വാര്‍ത്തയായതിനെ തുടര്‍ന്ന് ഷെറീഫിന്

Full Story
  04-01-2025
യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുക

ലണ്ടന്‍: സഞ്ചാര പ്രേമികള്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുകെ. യാത്രക്കാരെ ആകര്‍ഷിക്കുന്ന മനോഹരമായ നിരവധി ഇടങ്ങളാണ് യുകെയിലുള്ളത് എന്നതാണ് ഇതില്‍ പ്രധാനകാര്യം. എന്നാല്‍ പഠനത്തിനോ ജോലിക്കായോ യുകെയിലേക്ക് പോകുന്നവര്‍ പുതിയ യാത്ര റൂളുകള്‍ പരിശോധിക്കണം. ഇനി മുതല്‍ വിമാന യാത്രനടത്തുന്നവര്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. സഞ്ചാരികള്‍ ഇനി മുതല്‍ ആഭ്യന്തര യാത്ര ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടോ കൃത്യമായ ഐഡി കാര്‍ഡോ ആവശ്യമാണെന്നാണ് യുകെ മന്ത്രലയം അറിയിച്ചു. അതോടൊപ്പം യുകെയിലെ ചില സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ പാസ്‌പോര്‍ട്ട് പോലെയുള്ള രേഖകള്‍ ആവശ്യമാണെന്നും

Full Story
  04-01-2025
ഫ്‌ളാറ്റില്‍ 101 പേരുമായി യുവതിയുടെ സെക്‌സ് മാരത്തോണ്‍

ലണ്ടന്‍: ലണ്ടനിലെ എയര്‍ബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകള്‍ തങ്ങള്‍ മനസാവാചാ അറിയാത്ത ഒരു പൊല്ലാപ്പില്‍ പെട്ടിരിക്കുകയാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഫ്‌ലാറ്റില്‍ വച്ച് ഒരു യുവതിയുടെ ചെയ്തികള്‍ തങ്ങളെ നിരോധനത്തിലേക്ക് പോലും നീക്കുമെന്ന ഭയമാണ് എയര്‍ബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക്. ഒണ്‍ലി ഫാന്‍സ് താരം ലില്ലി ഫിലിപ്‌സിയുടെ ഒരു വീഡിയോയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. യുകെയിലെ ലണ്ടനിലെ നോട്ടിംഗ് ഹില്‍ പരിസരത്ത് 16 കോടി രൂപയ്ക്ക് നവീകരിച്ച വിക്ടോറിയന്‍ പ്രോപ്പര്‍ട്ടിയില്‍ വച്ച് 23 -കാരിയായ ലില്ലി ഫിലിപ്‌സി 101 പുരുഷന്മാരുമായി സെക്‌സ് മാരത്തണ്‍ സെഷന്‍ നടത്തുകയും അതിനെ കുറിച്ച് ജോഷ് പീറ്ററിന്റെ യൂട്യൂബ് ചാനലില്‍ ഡോക്യുമെന്ററി പങ്കുവയ്ക്കുകയും

Full Story
  03-01-2025
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് മുന്നില്‍ നിന്ന് ചിത്രം പങ്കുവച്ച് നടി എസ്തര്‍ അനില്‍

ലണ്ടന്‍: യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിനു (എല്‍എസ്ഇ) മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി എസ്തര്‍ അനില്‍. അവിടെ ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ തന്നപ്പറ്റിയുള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാറില്ലെങ്കിലും ഇത് പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്തര്‍ കുറിച്ചു. 'നായികയാകാന്‍ അവള്‍ പെടുന്ന പാടു കണ്ടില്ലേ' എന്ന തരത്തില്‍ കമന്റിടുന്ന ആളുകള്‍ക്കിടയില്‍, സുന്ദരമായ ചിത്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കാനാണ് ഇഷ്ടമെന്ന് എസ്തര്‍ പറയുന്നു. ഒരു ചെറിയ പെണ്‍കുട്ടി എന്ന ടാഗിനപ്പുറം തനിക്കു വേണ്ടതെന്താണെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള പെണ്‍കുട്ടിയാണ് താനെന്നും ആത്മാര്‍ഥമായി

Full Story
  03-01-2025
10 സിമ്മികള്‍ ഉപയോഗിച്ചു, കേരളത്തില്‍ പല ഭാഗങ്ങളിലും തട്ടിപ്പ്, ഓഫര്‍ യുകെ ജോലി

കണ്ണൂര്‍ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശിയെ കണ്ണൂര്‍ ആറളം പൊലീസ് അറസ്റ്റ് ചെയ്തു. ചെടിക്കുളം സ്വദേശിയില്‍ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനില്‍ ജോസാണ് അറസ്റ്റിലായത്. യുകെയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കേരളത്തിലെ പല ഭാഗങ്ങളിലും സമാന തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആറിലധികം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പത്ത് മൊബൈല്‍ സിം കാര്‍ഡുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ആഢംബര ജീവിതത്തിനായാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Full Story
  03-01-2025
വിറ്റാമിന്റെ കുറവ് മൂലം ആശുപത്രിയിലെത്തിയ യുകെ സ്വദേശികളുടെ എണ്ണം കൂടുന്നു

ലണ്ടന്‍: വിറ്റാമിന്റെ കുറവ് മൂലം ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് )റിപ്പോര്‍ട്ട്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് ഇരുമ്പിന്റെ അഭാവം മൂലം 2023-24 വര്‍ഷത്തില്‍ 191,924 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 11 ശതമാനം വര്‍ദ്ധനവാണ്. 2023-24 ല്‍ വിറ്റാമിന്‍ ബി യുടെ കുറവ് മൂലം 2,630 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മാത്രമല്ല വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവുമായി പ്രവേശിപ്പിക്കപ്പെട്ട ആളുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഇവര്‍ പുറത്തുവിടുന്നുണ്ട്.

ഇരുമ്പിന്റെ അഭാവമാണ്

Full Story
[321][322][323][324][325]
 
-->




 
Close Window