Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം; പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരും
Text By: UK Malayalam Pathram
പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കും. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. 36 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ ഖര്‍ഗെ വിളിച്ച പങ്കെടുത്തു. ഭരണപക്ഷം എന്തെല്ലാം പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരും. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയോ ഇറങ്ങി പോവുകയോ ചെയ്യില്ല. സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്താനും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എംപിമാര്‍ക്ക് വിപ്പ് നല്‍കും.
 
Other News in this category

 
 




 
Close Window