Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഹുല്‍ഗാന്ധിയെ രാജ്യസഭയില്‍ പരിഹസിച്ച് പ്രധാനമന്ത്രി;ഇനിയും സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണ് രാഹുലെന്ന് നരേന്ദ്രമോദി
Text By: Team ukmalayalampathram
കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഭാരതരത്‌ന സ്വന്തം നേതാക്കള്‍ക്ക് നല്‍കി. അംബേദ്കര്‍ക്ക് പോലും ഭാരതരത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി ഇനിയും സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സംവരണത്തെ എതിര്‍ത്ത് മുഖ്യമന്ത്രിമാര്‍ക്ക് കത്തയിച്ചിരുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്യസഭയില്‍ നടത്തിയ നന്ദി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും മോദി പരിഹസിച്ചു. പാര്‍ലമെന്റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നോര്‍ന്ന് ആശ്ചര്യം തോന്നി. രണ്ട് 'സ്പെഷ്യല്‍ കമാന്‍ഡര്‍മാര്‍' സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഖാര്‍ഗെ അവസരം വിനിയോഗിച്ചുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
 
Other News in this category

 
 




 
Close Window