|
|
|
|
|
| ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി |
|
പശ്ചിമേഷ്യയില്‍ സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ - കാനഡ ചര്‍ച്ചയില്‍ വിവിധ ധാരണാ പത്രങ്ങള്‍ ഇരു രാജ്യങ്ങളും കൈമാറി. 3 ധാരണാപത്രങ്ങള്‍ കൈമാറി. അപൂര്‍വ ധാതു സഹകരണം, പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, സാംസ്‌കാരിക സഹകരണം. AI ഉച്ചകോടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| ഇറാന്റെ താല്‍ക്കാലിക നേതാവായി ആയത്തൊള്ള അലിറേസ അറാഫി |
|
പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ അയത്തൊള്ള അലിറേസ അറാഫി ഇറാന്റെ താല്‍ക്കാലിക നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായാണ് അറാഫിയെ കണ്ടിരുന്നത്. 67 കാരനായ അദ്ദേഹം പരിചയസമ്പന്നനായ ഒരു പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമാണ്. പരമോന്നത നേതാവിനെ നിയമിക്കുന്ന വിദഗ്ദ്ധരുടെ അസംബ്ലിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി അറാഫി നിലവില്‍ സേവനമനുഷ്ഠിക്കുന്നു.പരമോന്നത നേതാവിന്റെ ചുമതല താല്‍ക്കാലികമായി നിറവേറ്റുന്ന നേതൃത്വ കൗണ്‍സിലിലെ നിയമജ്ഞ അംഗമായി അറാഫിയെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഇറാനിയന്‍ സ്റ്റുഡന്റ്സ് ന്യൂസ് ഏജന്‍സി (ISNA) റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി ?എജെയ് |
|
Full Story
|
|
|
|
|
|
|
| നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി: ഗള്‍ഫിലേക്ക് വ്യോമപാതകള്‍ നിശ്ചലമാകുന്നു |
|
ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാല്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2.38-ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DXB) ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ |
|
Full Story
|
|
|
|
|
|
|
| ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി; നാല് ദിവസത്തെ പൂര്‍ണ വിശ്രമം |
|
ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി. നാല് ദിവസത്തെ പൂര്‍ണ വിശ്രമം ഡോക്ടഴ്‌സ് നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ മാര്‍ച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍, പരിയാരം മെഡിക്കല്‍ കോളേജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ?മന്ത്രി |
|
Full Story
|
|
|
|
|
|
|
| പ്രശസ്ത നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകി |
|
സഹപ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് ക്ക് അവിഹിത ബന്ധം ആരോപിച്ചാണ് ഹർജി. ഇവരുടെ പേര് ഹർജിയിൽ ഇല്ല. താൻ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിജയ് വിവാഹേതര ബന്ധം തുടർന്നുവെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു.ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി വിജയ് ക്ക് നിർദേശം നൽകി.
ഈ നടിയുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് താൻ അറിഞ്ഞതെന്നും സംഗീത പറയുന്നു.
ചെന്നൈയിലെ ചെങ്കൽപെട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇപ്പോൾ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. 1999-ലായിരുന്നു വിജയിയും സംഗീതയും വിവാഹിതരായത്. |
|
Full Story
|
|
|
|
|
|
|
| ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്‌സ്: ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി |
|
ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി (100 മില്യണ്‍) ഫോളോവേഴ്‌സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്ന പ്രധാനമന്ത്രി മോദിക്ക്, നിലവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്സിനേക്കാള്‍ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവര്‍ കൗണ്ട്.
നിലവില്‍ ഡോണള്‍ഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്‌സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിയന്‍ പ്രസിഡന്റ് ലുല (1.44 കോടി), തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ (1.16 കോടി), അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി (64 ലക്ഷം) എന്നിവരാണുള്ളത്. |
|
Full Story
|
|
|
|
|
|
|
| 'കേരളാ സ്റ്റോറി 2 റിലീസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു |
|
വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ റിലീസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിര്‍മാതാക്കളോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
2026 ഫെബ്രുവരി 27ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യന്‍ മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിട്ടിരുന്നു. അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും |
|
Full Story
|
|
|
|
|
|
|
| പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലില്‍: ആശ്ലേഷത്തോടെ സ്വീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു |
|
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം. ടെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ പത്‌നി സാറാ നെതന്യാഹുവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.
ഒമ്പത് വര്‍ഷത്തിന് ശേഷം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദി, സൈനിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്ന ഈ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ നെതന്യാഹു കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. |
|
Full Story
|
|
|
|
| |