Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഇന്ത്യ/ കേരളം
  17-02-2026
ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം; കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് പാളയത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍തീപിടിത്തം. അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയിട്ടുള്ളത്.
തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതല്‍ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്നു
Full Story
  16-02-2026
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ ജാഗ്രത വേണമെന്ന് സുപ്രീം കോടതി
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും അപരിചിതരാണെന്നും വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുബായില്‍ വെച്ച് പ്രതി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ കോടതി ചോദ്യം ചെയ്തു.
'ഇത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ്. ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും
Full Story
  16-02-2026
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ദേശീയ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയില്‍ സന്തുഷ്ടനെന്നും മോദി പറഞ്ഞതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തിയെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയമായി.
Full Story
  15-02-2026
കത്തുന്ന വെയിലില്‍ ഉരുകി കേരളം: ജോലി സമയം ക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് 3 വരെ വിശ്രമം നിര്‍ബന്ധം
കേരളത്തില്‍ ജോലി സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണറേറ്റ് ഉത്തരവായി. താപനില സൂര്യാഘാതം തടയുന്നതിനായി പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സമയമാണ് ക്രമീകരിച്ചത്. സൂര്യപ്രകാശം ഏല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് 3 വരെ നിര്‍ബന്ധിത വിശ്രമം ഉണ്ടായിരിക്കും.
ആകെ ജോലി സമയം രാവിലെ 7 നും വൈകുന്നേരം 7 നും ഇടയില്‍ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തും. 1958 ലെ കേരള മിനിമം വേതന നിയമത്തിലെ സെക്ഷന്‍ 24, 25 പ്രകാരം ഫെബ്രുവരി 13 മുതല്‍ മെയ് 20 വരെ പുതിയ ജോലി സമയം പ്രാബല്യത്തില്‍ വരുമെന്ന് ലേബര്‍ കമ്മീഷണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്, പ്രഭാത ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കണം,
Full Story
  15-02-2026
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും. കേസില്‍ രാഹുലിന് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീല്‍ നല്‍കുന്നത്.
ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നിയമനടപടികള്‍ യുവതി ആരംഭിച്ചു കഴിഞ്ഞു. അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം വൈകാതെ തന്നെ അപ്പീല്‍ സമര്‍പ്പിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, ഗര്‍ഭച്ഛിദ്രത്തിനായി പരാതിക്കാരി സ്വമേധയാ ആണ് മരുന്ന് കഴിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി
Full Story
  14-02-2026
ആമയുടെയും ആമയുടെ മുട്ടയുടെയും കാര്യങ്ങളൊക്കെ വഴിയേ ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ബജറ്റില്‍ ഒന്നും കിട്ടിയില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ പ്രവര്‍ത്തകനും സാധിക്കില്ല എന്നുള്ളത് ഒരു വലിയ സത്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും ഇല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്തോളൂവെന്നും ശവപ്പറമ്പിലാണെങ്കില്‍ അവിടെ വന്ന് ചോദ്യം ചെയ്തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനവേദിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.
2014 മതല്‍ 125 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍, കണക്റ്റിവിറ്റി ശക്തി ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം
Full Story
  14-02-2026
ശബരിമലയില്‍ യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കും.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുക. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉള്ളത്.

2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ്
Full Story
  13-02-2026
ജോസ് കെ മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചു.
എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ മൈക്ക് പിടിച്ചുവാങ്ങി പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന്‍ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും
Full Story
[4][5][6][7][8]
 
-->




 
Close Window