Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ജൂണ്‍ ആദ്യവാരം മഴക്കാലം ആരംഭിക്കുമെന്നു കാലാവസ്ഥാ പ്രവചനം: നാളെ (ബുധന്‍) വേനല്‍മഴയ്ക്കു സാധ്യത
Text By: Team ukmalayalampathram
കേരളത്തില്‍ മണ്‍സൂണ്‍ കൃത്യസമയത്തു തന്നെ എത്തുമെന്നു കാലാവസ്ഥാ പ്രവചനം. ഇന്ന് അര്‍ധരാത്രി മുതല്‍ കേരളത്തിന്റെ വിവിധ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെ വൈകിട്ടു മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. അതേസമയം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.


നാളെ മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. അതേസമയം മെയ് അവസാനം വരെ സംസ്ഥാനത്ത് ചൂട് തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
Other News in this category

 
 




 
Close Window