Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ജ്യോതിഷം
  Add your Comment comment
പുരുഷന്മാരുടെ പരസ്ത്രീബന്ധം ജ്യോതിഷം നോക്കി മനസിലാക്കാം
reporter
സദാചാരം സ്ത്രീകള്‍ക്കു മാത്രമല്ല. പുരുഷന്മാരുടെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്. ജ്യോതിഷ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് അറിയാം. ചൊവ്വയും ശുക്രനും കൂടി ലഗ്നത്തിന്റെ പത്താംഭാവത്തിലോ ഏഴാംഭാവത്തിലോ നില്‍ക്കുന്ന ജാതകത്തിന്റെ ഉടമയായ പുരുഷന് പരസ്ത്രീ ബന്ധമുണ്ടാകും.
ചൊവ്വയും ശുക്രനും കൂടി ഏതു രാശിയിലായാലും ഒരുമിച്ചു നിന്നാല്‍ പരസ്ത്രീ ബന്ധത്തിന് സാധ്യതയേറുന്നു. ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ ആണെങ്കില്‍ ലക്ഷണം പൂര്‍ണം.
ബുധനും ശുക്രനും കൂടി ലഗ്നത്തിന്റെ പത്തിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. പരസ്ത്രീകളോട് ഇഷ്ടം കൂടും.
ജാതകത്തിലെ ആറാം ഭാവാധിപന്‍ ലഗ്നത്തിന്റെ 6, 8, 12 രാശികളില്‍ നില്‍ക്കുന്നതും നന്നല്ല. പരസ്ത്രീബന്ധങ്ങള്‍ മൂലം രോഗദുരിതങ്ങള്‍ വരാം. നീചസ്ത്രീബന്ധവും ഉണ്ടാകാം.
 
Other News in this category

 
 




 
Close Window