Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യും: ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍
Text By: UK Malayalam Pathram
ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇറാനെ അടിച്ചമര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി.
 
Other News in this category

 
 




 
Close Window