Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി കാറുമായി പാഞ്ഞു: വാഹന പരിശോധനയ്ക്കിടെ ആക്രമണം
Text By: UK Malayalam Pathram
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ എഎസ്‌ഐ പി എന്‍ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ 20 മീറ്റര്‍ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡന്‍ ബ്രേക്കിട്ടതോടെ എഎസ്‌ഐ തെറിച്ചുവീഴുകയായിരുന്നു.
എസിഎം സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചതിനെ തുടര്‍ന്നു നിര്‍ത്തിയ ശേഷം അമിതവേഗതയില്‍ കാര്‍ ചീറിപായുകയായിരുന്നു. കാര്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കാറില്‍ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണ് പോലീസിന്റെ സംശയം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
 
Other News in this category

 
 




 
Close Window