Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 02nd Jun 2024
 
 
കായികം
  Add your Comment comment
കേരളത്തിന്റെ സിന്ധുവിന് പത്മഭൂഷണ്‍ പുരസ്‌കാരം; ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷണ്‍
Reporter
ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍. അതേസമയം ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു പത്മഭൂഷനും അര്‍ഹയായി. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേര്‍ കായികരംഗത്തുനിന്ന് പത്മശ്രീക്ക് അര്‍ഹരായിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ കായികതാരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം വെങ്കലം നേടിയിരുന്നു. മേരി കോം 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷനും നേടി.

പത്മവിഭൂഷന്‍ കരസ്ഥമാക്കുന്ന നാലാമത്തെ കായികതാരമാണ് മേരി കോം. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്(2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(2008), പര്‍വതാരോഹകന്‍ എഡ്മണ്ട് ഹിലാരി(2008) എന്നിവരാണ് നേരത്തെ പത്മവിഭൂഷന്‍ നേടിയത്.
 
Other News in this category

 
 




 
Close Window