Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
കായികം
  Add your Comment comment
പാക്കിസ്ഥാനിലെ വനിതാ ടെന്നീസ് താരം സൈനബ അലി കുഴഞ്ഞു വീണു മരിച്ചു
Text By: Team ukmalayalampathram
യുവ പാകിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്വി(17) ആണ് മരിച്ചത്. ITF ജൂനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന സെഷന്‍ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സൈനബയെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.

'വളരെ സങ്കടകരമായ വാര്‍ത്തയാണ്. ഒരുപാട് കഴിവുകള്‍ ഉള്ള പ്രതിഭയായിരുന്നു സൈനബ്. താരത്തോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവന്റിലെ മത്സരങ്ങള്‍ മാറ്റിവച്ചു'- മുതിര്‍ന്ന പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window