Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു.
Text By: Team ukmalayalampathram
ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു. അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ബുധനാഴ്ച രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേര്‍ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരസ്യം ചെയ്യല്‍

ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി പ്രവര്‍ത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി. അറുപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ നൃത്തവും പാട്ടുമായി കൂടെയുള്ള അംഗങ്ങള്‍ക്കൊപ്പം വാര്‍ധക്യ കാലം കലാപരമായ കാര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു. സുമിത്ര ക്ലബ്ബ് അംഗങ്ങളുടെ കൈക്കൊട്ടിക്കളിയിലും, സിക്സ്റ്റി പ്ലസ് മ്യൂസിക് ക്ലബ്ബിലും നിറസാന്നിധ്യമായിരുന്നു സതി. സംസ്‌കാരം ഇന്ന് ഉച്ചക്ക് വടൂക്കര ശ്മശാനത്തില്‍. മക്കള്‍: വാണി, വീണ.
 
Other News in this category

 
 




 
Close Window