|
നിക്ഷേപക സംഗമത്തില്‍ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേര്‍ക്ക് തൊഴില്‍ അവസരം. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയില്‍ ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റ് നിര്‍മിക്കും. ലുലുവിന്റെ ഐടി ടവര്‍ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.
രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മലബാര്‍ സിമന്റ്‌സ് വാടകയ്ക്ക് എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്. |