ദിലീപ് നായകനായി എത്തുന്ന 'ഭ.ഭ.ബ' ക്രിസ്മസിന് റിലീസ് ചെയ്യും: ''ഭയം ഭക്തി ബഹുമാനം'' എന്നതിന്റെ ചുരുക്കമാണ് 'ഭ.ഭ.ബ'
Text By: UK Malayalam Pathram
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദിലീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
Watch Video Trailer: -
വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും മാസ് കോമഡി ആക്ഷന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കൃഷ്ണമൂര്‍ത്തി.
'വേള്‍ഡ് ഓഫ് മാഡ്നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ''ഭയം ഭക്തി ബഹുമാനം'' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ''ഭ.ഭ.ബ'' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസര്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരെ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് പോസ്റ്ററുകളും നേരത്തെ പുറത്ത് വന്ന ടീസറും സൂചിപ്പിക്കുന്നു. വമ്പന്‍ തീയേറ്റര്‍ അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് ഇവ നല്‍കുന്നത്. ഇപ്പൊള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.
ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.