Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ക്രൈസ്തവ ദൈവാലയത്തില്‍ തിരുക്കര്‍മങ്ങള്‍: ഫോട്ടോഗ്രാഫേഴ്സിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് താമരശ്ശേരി ബിഷപ്പ്
Text By: UK Malayalam Pathram
ക്രൈസ്തവ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്ന് താമരശ്ശേരി രൂപത. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിര്‍ദ്ദേശം നല്‍കിയത്. 'ദൈവാലയ തിരുക്കര്‍മങ്ങള്‍-ഫോട്ടോഗ്രാഫേഴ്സിനുള്ള നിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടിലുള്ള അറിയിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്. 'തിരുക്കര്‍മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം', എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window