Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഉപദേശിക്കാന്‍ ആരുമില്ലായിരുന്നു; എന്നെ കേള്‍ക്കാന്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദി: ഇടുക്കിയില്‍ ഇടിമുഴക്കമായി വേടന്‍
Text By: UK Malayalam Pathram
തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടന്‍. എന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയെന്ന് വേടന്‍. ഞാന്‍ നിങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും പറഞ്ഞ വേടന്‍ സര്‍ക്കാരിന് നന്ദിയും അറിയിച്ചു. ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ 'എന്റെ കേരളം' വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് റാപ്പര്‍ വേടന്‍ ഇങ്ങനെ പറഞ്ഞത്.

തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്. വേടന്‍ എന്ന വ്യക്തി പൊതുസ്വത്താണ് താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാന്‍ വേടന്‍ പറഞ്ഞു. വേദിയില്‍ വന്‍ കൈയ്യടികളോടുകൂടിയായിരുന്നു വേടന്‍ എത്തിയത്.
ഷോയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എണ്ണായിരം
പേര്‍ക്ക് മാത്രമാണ് പ്രവേശനം. വേടനൊപ്പം സര്‍ക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും.തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window