Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചെറുപ്പക്കാരായ നടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം: മുതിര്‍ന്ന നടന്മാരോട് നിര്‍ദേശം
Text By: UK Malayalam Pathram

നടന്‍മാര്‍ പ്രായം കുറഞ്ഞ യുവനടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ ആ കഥാപത്രത്തെ പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും നടന്‍ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആപ് ജൈസാ കോയി'ല്‍ അഭിനയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ തുറന്നുപറച്ചില്‍. ചിത്രത്തില്‍ 40-കാരനായ നായകന്‍ വധുവിനെ തേടുന്ന ഇതിവൃത്തമാണ് ചര്‍ച്ചചെയ്യുന്നത്. അതേസമയം, തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ചില സന്ദര്‍ഭങ്ങളെക്കുറിച്ചും നടന്‍ സംസാരിച്ചു. 'നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യം വിമര്‍ശനം ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കള്‍ നിങ്ങളെ അങ്കിള്‍ എന്ന് വിളിക്കുമ്പോഴാണ്. അത് നിങ്ങളെ ഞെട്ടിക്കും, പക്ഷേ പിന്നീട് നിങ്ങള്‍ അതിനോട് പൊരുത്തപ്പെടേണ്ടിവരും,' ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window