Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൂകാംബികാ ദേവിക്കും വീരഭദ്രസ്വാമിക്കും വജ്ര കിരീടവും സ്വര്‍ണ്ണ വാളും മുഖരൂപവും സമര്‍പ്പിച്ച് ഇളയരാജ
Text By: UK Malayalam Pathram

വജ്രമാല ഉള്‍പ്പെടെ 8 കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് കൊല്ലൂരില്‍ സമര്‍പ്പിച്ചത്. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജയെ വാദ്യമേളങ്ങളോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്നാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. കൊടിമരത്തിനു മുന്നില്‍ ക്ഷേത്ര മുഖ്യ അര്‍ച്ചകന്‍ കെ എന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തിലാണ് ആഭരണങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചത്.

 
Other News in this category

 
 




 
Close Window