|
മകന് വിവേക് കിരണിനെതിരായ ഇ ഡി സമന്‍സില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നതെന്നും ഇ ഡി മകന് അയച്ച സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ഭരണത്തില്‍ അനുവദിക്കില്ല. അതിനാലാണ് ഉന്നതതല അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |