Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്ന പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
Text By: UK Malayalam Pathram
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ശത്രുക്കളല്ല, സിജെപിയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ വേെോട്ടടുപ്പിറക്കാന്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ അഞ്ചിന വാഗ്ദാനമാണ് യുഡിഎഫ് നല്‍കിയത്.

മോദിയെ നിയന്ത്രിക്കുന്നത് ട്രംപെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ കാര്‍ഷിക രംഗം വിദേശ രാജ്യത്തിന് വേണ്ടി തുറന്നുകൊടുത്തിട്ടില്ല. ഊര്‍ജ സുക്ഷയാണ് അടുത്തതായി വിദേശ ശക്തികള്‍ക്ക് തുറന്ന് കൊടുത്തത്. അമേരിക്ക പറയുന്നവരില്‍ നിന്ന്
ഇത്തരം ഒരു സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. അമേരിക്കയുമായി കരാര്‍ ഒപ്പിട്ടതോടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. ഈ കരാര്‍ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ ഒരു പ്രധാനമന്ത്രിയും ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടിട്ടില്ല. കൃഷിയും ആരോഗ്യരംഗവും ഊര്‍ജ്ജ രംഗത്തും അടക്കം അമേരിക്കയും ആയി ഇന്ത്യ കരാറില്‍ എത്തുന്നു. അമേരിക്കയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ ഇന്ത്യ എണ്ണ വാങ്ങുവെന്ന് പ്രധാനമന്ത്രി പറഞ്ഞു ഉറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം - അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window