Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
Text By: UK Malayalam Pathram
കേരളത്തില്‍ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു . 5,500 കോടിയിലധികം രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിന്‍ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളര്‍ പദ്ധതിക്കും തറക്കല്ലിട്ടു.

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയില്‍ ഇരിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ ലഭിക്കുന്നത് ഇത് ആദ്യമായാണ്. എന്റെ ജീവിതത്തിലെ വലിയ നിമിഷമായി കാണുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം - രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്തു. വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
 
Other News in this category

 
 




 
Close Window