Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഓരോ സിഗററ്റ് വലിക്കുമ്പോഴും തലച്ചോര്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു: വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഗവേഷകര്‍
Text By: UK Malayalam Pathram
പുകവലിക്കുന്നവരില്‍ പ്രായവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങല്‍ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്.
ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്.
പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടര്‍ന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. 32094 പേരുടെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്ത് വന്നിരിക്കുന്നത്.
എത്രയധികം സിഗരറ്റുകളാണോ ഒരാള്‍ ഉപയോഗിക്കുന്നത് ഇതിന് ആനുപാതികമായി തലച്ചോറും ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തല്‍. ജനിതകപരമായ തകരാറുകള്‍ പുകവലിക്കാരില്‍ കാണാനുള്ള സാധ്യതകളും കൂടുതലെന്നാണ് പഠനം വിശദമാക്കുന്നത്. യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്.
 
Other News in this category

 
 




 
Close Window