Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു
reporter

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും നാമനിര്‍ദേശ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇരുവരുടെയും പത്രികയ്ക്കെതിരെ നല്‍കിയ പരാതികള്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു.

വിഡി സതീശന്‍ യഥാര്‍ത്ഥ വരുമാനം കാണിച്ചില്ലെന്നും ഔദ്യോഗിക വാഹനത്തിന്റെ പിഴ കുടിശികയും കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും രേഖപ്പെടുത്തിയില്ലെന്നും ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയും പരാതി നല്‍കിയിരുന്നു. സൂക്ഷ്മ പരിശോധനയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ പത്രിക അംഗീകരിച്ചത്.

അതേസമയം, നേമത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ കോടികളുടെ സ്വത്ത് മറച്ചുവച്ചുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ അത് തള്ളിക്കളഞ്ഞു.

വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെ.ബി. സതീശന്റെയും പത്രിക സ്വീകരിച്ചു. പോക്സോ കേസിലെ പ്രതിയായതിനാല്‍ അദ്ദേഹത്തിന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍ അറിയിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നാരോപിച്ച് അദ്ദേഹം വിമര്‍ശിച്ചു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ്

 
Other News in this category

 
 




 
Close Window