Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യാക്കോബായ സഭ: നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം
reporter

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ. 'ഏതുകാലത്തും സഭയുടെ നിലപാട് അതുതന്നെയാണ്,' എന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളിലും സഭാ വിശ്വാസികളുണ്ടെന്നും, യാക്കോബായക്കാര്‍ എല്‍ഡിഎഫിലും യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥികളായിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നല്ല അവബോധവും അക്ഷരജ്ഞാനവുമുണ്ടെന്നും, അവരുടെ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടില്ലെന്നും ബാവ വ്യക്തമാക്കി. 'സഭയ്ക്ക് ഗുണകരമെന്ന് തോന്നുന്ന ആളുകള്‍ക്ക് അംഗങ്ങള്‍ വോട്ട് ചെയ്യുന്നത് അവരുടെ ഇഷ്ടത്തിന് വിടുന്നു. മനസ്സാക്ഷി വോട്ടാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് - നിശ്ചയമായും,' എന്നും അദ്ദേഹം മറുപടി നല്‍കി. സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായിരുന്നുവെങ്കിലും, നിയമനിര്‍മ്മാണം നടന്നില്ലെന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന് ബാവ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലിനും പ്രതീക്ഷയോടെ നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, 'ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. രണ്ടു സഭകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കണം. സഹോദരങ്ങളെപ്പോലെ ജീവിക്കണം,' എന്നും ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭ ആറു പള്ളികള്‍ കയ്യടക്കിവെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇതിനെക്കുറിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു സമിതി തെരഞ്ഞെടുത്തിട്ടുണ്ടെന്നും, 'ഇപ്പോള്‍ സമവായത്തിന്റെ പാത തെരഞ്ഞെടുക്കാം. എല്ലാത്തിനും ഒരു അന്ത്യം വേണം, അതിനായി പരിശ്രമിക്കുന്നു,' എന്നും ബാവ പറഞ്ഞു.

 
Other News in this category

 
 




 
Close Window