Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
സിനിമ
  09-01-2025
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹണി റോസ് രണ്ടുമണിക്കൂറോളം രഹസ്യമൊഴി നല്‍കി
ഹണിയുടെ ഈ മൊഴിയായിരിക്കും ബോബിയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യത ഉണ്ടോ എന്നകാര്യത്തില്‍ നിര്‍ണായമാക്കുക. ഹണി റോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്തുവരികയാണ്. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികമായി അധിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായയിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
മുന്‍പ് ബോബി ചെമ്മണ്ണൂരില്‍ നിന്ന് താന്‍ നേരിട്ട ദ്വയാര്‍ത്ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോടുള്ള ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളടക്കം
Full Story
  07-01-2025
ഷെയ്ന്‍ നിഗം തമിഴ് സിനിമയില്‍ അരങ്ങേറുന്ന മദ്രാസ്‌കാരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി
വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലായിരിക്കുമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. SR പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ജഗദിഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തെ കൂടാതെ നിഹാരിക കൊനിദേല,കലൈയരസന്‍,ഐശ്വര്യ ദത്ത,കരുണാസ്,പാണ്ട്യരാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
പുതുക്കോട്ടൈ കഥാപശ്ചാത്തലമാകുന്ന മദ്രാസ്‌കാരന്‍, വിവാഹത്തിനൊരുങ്ങുന്ന ഒരു യുവാവിന് അവിചാരിതമായി ഒരു സംഘം ഗുണ്ടാ സംഘങ്ങളുമായി കൊമ്പു കോര്‍ക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. മണിരത്‌നം സിതാറാം അലൈപായുതേ എന്ന ചിത്രത്തിലെ എ ആര്‍ റഹ്‌മാന്റെ സംഗീതം ചെയ്ത കാതല്‍ സഡുഗുഡു എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍
Full Story
  07-01-2025
ഓസ്‌കര്‍ നോമിനേഷനായുള്ള വോട്ടിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം 'ആടുജീവിതം'
ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകവേഷം ചെയ്ത ചിത്രം, ബെന്യാമിന്റെ ഇതേപേരിലെ നോവലിനെ അധികരിച്ചുള്ള ചിത്രമാണ്. സൂര്യ ചിത്രം 'കങ്കുവ', പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', രണ്‍ദീപ് ഹൂഡയുടെ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍', സന്തോഷ് (ഇന്ത്യ-യുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ സിനിമകള്‍ 207 ചിത്രങ്ങള്‍ അടങ്ങിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഓസ്‌കര്‍ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 17ന് നടക്കും.

കിരണ്‍ റാവുവിന്റെ ലാപത ലേഡീസും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല. ഒരു സിനിമ വിജയിച്ചില്ലെങ്കിലും ഓസ്‌കാര്‍ മത്സരത്തിനിറങ്ങുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

ഏതൊരു സ്റ്റുഡിയോയ്ക്കും അവരുടെ സിനിമ ഓസ്‌കറിനായി ഒരു
Full Story
  06-01-2025
ഹണി റോസിന് പിന്തുണ അറിയിച്ച് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ
സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്ത കുറിപ്പ് ഇങ്ങനെ:

ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രി കൂടിയായ ' കുമാരി ഹണിറോസിനെ' സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഇതിനാല്‍ അപലപിച്ചുകൊള്ളുന്നു.

അതോടൊപ്പംതന്നെ പ്രസ്തുത വിഷയത്തില്‍ 'കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും 'അമ്മ'
Full Story
  02-01-2025
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഇതാ കൊറിയയില്‍ റിലീസിന് ഒരുങ്ങുന്നു; ഇതിനു മുന്‍പ് ബാഹുബലിയാണ് ഈ നേട്ടം സ്വന്തമാക്കിയത്
ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രിലില്‍ ആകും ചിത്രത്തിന്റെ കൊറിയന്‍ റിലീസ്. 100 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യന്‍ ചിത്രം കൊറിയയില്‍ റിലീസ് ചെയ്യപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ നൂറി പിക്‌ചേഴ്‌സ് ആണ് മാര്‍ക്കോ കൊറിയയില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ്
Full Story
[29][30][31][32][33]
 
-->




 
Close Window