Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
സിനിമ
  26-03-2026
വില്ലനായും സഹനടനായും തിളങ്ങിയ രാജേന്ദ്രന്‍: നാടക വേദിയില്‍ നിന്നു സിനിമയിലെത്തിയ കലാകാരന്‍ വിട പറഞ്ഞു
മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രന്‍ ആണ് ഭാര്യ.
പ്രശസ്ത നടനും എം.എല്‍.എയുമായ മുകേഷിന്റെ സഹോദരീ ഭര്‍ത്താവാണ് ഇ.എ. രാജേന്ദ്രന്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭൗതികദേഹം കൊല്ലത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകള്‍ നാളെ
Full Story
  25-03-2026
രജനീകാന്ത് വ്യത്യസ്ത ലുക്ക്: ചിത്രം തലൈവര്‍ 173: ചിത്രീകരണം ഉടന്‍ ആരംഭിക്കും
തലൈവര്‍ 173 ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിനായുള്ള രജനീകാന്തിന്റെ ലുക്ക് ഡിസൈന്‍ ചെയ്യുന്നതില്‍ സംവിധായകന്‍ സിബി ചക്രവര്‍ത്തി പരമാവധി ശ്രമിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ വ്യത്യസ്തമായ ഒരു രൂപം സൃഷ്ടിക്കുന്നതിനായി പ്രമുഖ സ്‌റ്റൈലിസ്റ്റുകളുമായി പ്രവര്‍ത്തിച്ചുകൊണ്ട് 83 വ്യത്യസ്ത ലുക്കുകള്‍ സംവിധായകന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. പുതിയ അപ്ഡേറ്റുകള്‍ പ്രകാരം ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്.
ഇവയില്‍ നിന്ന്, മൂന്ന് ലുക്കുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഥാപാത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് ഏറ്റവും അനുയോജ്യമായത് രജനീകാന്ത് നേരിട്ട്
Full Story
  25-03-2026
ആട് മൂന്നാം ഭാഗം ഇതുവരെ കളക്ഷന്‍ 100 കോടി: ജയസൂര്യയുടെ കരിയറിലെ വലിയ കളക്ഷന്‍ ചിത്രം
'ആട് 3 പാര്‍ട്ട് 1: വണ്‍ ലാസ്റ്റ് റൈഡ്' മലയാള സിനിമയില്‍ ചരിത്ര നേട്ടം കുറിച്ചു. ഇതുവരെ 100 കോടി നേടി 100 ക്ലബില്‍ ഇടം പിടിച്ചു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 101 കോടി പിന്നിട്ട് ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും 7 ദിവസത്തിനുള്ളില്‍ 100 കോടി നേട്ടം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. ഈ 100 കോടി ക്ലബ് നേട്ടത്തോടെ, ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോര്‍ഡും 'ആട് 3' സ്വന്തമാക്കി. ഇതോടെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടത്തിലെത്തുന്ന നായകനായി ജയസൂര്യ മാറി.
Full Story
  21-03-2026
സൂര്യയുടെ നായികയായി തൃഷ; 20 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ കറുപ്പ്
'കറുപ്പ്' റിലീസിനൊരുങ്ങുന്നു. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ ഒരു പൂര്‍ണ്ണ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ കോണ്‍ടെന്റ് റിലീസിലൂടെയും ഉറപ്പുനല്‍കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 2005ല്‍ റിലീസ് ചെയ്ത 'ആറ്' എന്ന സിനിമയിലാണ് സൂര്യയും തൃഷയും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.
ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പ്'യില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ്
Full Story
  20-03-2026
മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീളമുള്ള സിനിമ: ധുരന്ധറിനെക്കുറിച്ച് കഥകള്‍ ഏറെ
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ 'ധുരന്ധര്‍: ദി റിവഞ്ച്' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചു. രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ധുരന്ധര്‍ 2' മാര്‍ച്ച് 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മാര്‍ച്ച് 18 ന് പെയ്ഡ് പ്രിവ്യൂകള്‍ ആരംഭിക്കും. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ തുടര്‍ഭാഗം പ്രേക്ഷകരെ ധുരന്ധര്‍ പ്രപഞ്ചത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ കൊണ്ടുപോകും. ബോളിവുഡിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം.

ചിത്രത്തിന്റെ ദൈര്‍ഘ്യം അതിന്റെ ഏറ്റവും ചര്‍ച്ചാവിഷയമായ ഘടകങ്ങളില്‍ ഒന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 3 മണിക്കൂറും 49 മിനിറ്റും ദൈര്‍ഘ്യമുള്ള ഈ ചിത്രം സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി മാറുന്നു. സെന്‍സര്‍
Full Story
  18-03-2026
ജി.വി. പ്രകാശ് കുമാര്‍ നായകനാകുന്ന 'ഹാപ്പി രാജ്' മാര്‍ച്ച് 27ന് തിയേറ്ററുകളില്‍
ചിത്രത്തിന്റെ ട്രെയ്ലര്‍ ധനുഷ് റിലീസ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയന്‍ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റര്‍ടെയിനര്‍, ലവ്, ലൈഫ്, ലാഫ്റ്റര്‍ എന്നിവ ചേര്‍ത്ത് കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയിരിക്കുന്നു.
Watch Video Trailer:


ബിയോണ്ട് പിക്‌ചേഴ്‌സ് ബാനറില്‍ ജയവര്‍ധന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും, മാധന്‍ ക്രിസ്റ്റഫര്‍ ഛായാഗ്രഹണവും, സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് നേതൃത്വം നല്‍കുന്ന എസ്.എസ്.ആര്‍. എന്റെര്‍റ്റൈന്മെന്റ്‌സ് ആണ്
Full Story
  18-03-2026
'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' മാര്‍ച്ച് 19ന് റിലീസ്
മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു. കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 ന്റെ പ്രീസെയില്‍സ് ഇനത്തില്‍ ഇതിനോടകം തന്നെ കോടികളുടെ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
Watch Video: -


വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ്
Full Story
  17-03-2026
'ഓപ്പറേഷന്‍ ത്രാള്‍'; ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തന്‍ സിനിമ
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷന്‍ ത്രാള്‍' ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത്. നടന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടല്‍ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5
Full Story
[1][2][3][4][5]
 
-->




 
Close Window