Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
സിനിമ
  30-12-2025
സീരിയല്‍ നടി നന്ദിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പ്രശസ്ത കന്നഡ-തമിഴ് ടെലിവിഷന്‍ നടി നന്ദിനി സി എമ്മിനെ ബെംഗളൂരുവിലെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രാദേശിക ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരെയും ആരാധകരെയും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. 'ജീവ ഹൂവഗിദെ', 'സംഘര്‍ഷ', 'ഗൗരി' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയാണ് നന്ദിനി.
സംഭവസ്ഥലത്തുനിന്ന് പോലീസ് നന്ദിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാനായി കുടുംബത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും അതുമൂലമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിഷാദരോഗവും വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നതായും പ്രാഥമിക പോലീസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ
Full Story
  23-12-2025
ചിരഞ്ജീവിയോടൊപ്പം മോഹന്‍ലാല്‍: മെഗാ 158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗാങ്സ്റ്റര്‍ ആക്ഷന്‍ സിനിമയാണ്
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാര്‍ത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2023ല്‍
Full Story
  23-12-2025
ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരിക്ക്: ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം
ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ നടന്‍ വിനായകന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ആറാഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തോള്‍ എല്ലിന് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്- ഫാന്റസി ചിത്രമായാണ് മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' വരുന്നത്. വലിയ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
Full Story
  22-12-2025
'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്
ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം.
Watch Video: -


സംഗീത സംവിധായകന്‍ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സംഗീതം നല്‍കിയതിന് പുറമെ 'യക്ഷിയെ ചിരി' ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്.

'കറക്കം' വളരെ ആവേശകരമായൊരു
Full Story
  22-12-2025
വിജയ് യേശുദാസ് പാടിയ ക്രിസ്മസ് ആല്‍ബം സൂപ്പര്‍ ഹിറ്റായി: ഇന്റര്‍നാഷണല്‍ ശ്രദ്ധ നേടി
ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലുമായി ഒരു മില്യണില്‍ അധികം പ്രേക്ഷകരില്‍ ഇതിനോടകം ഈ പാട്ട് എത്തിക്കഴിഞ്ഞു. രാജീവ് ആലുങ്കല്‍, സല്‍ജിന്‍ കളപ്പുര എന്നിവര്‍ ചേര്‍ന്നൊരുക്കിയ മുന്‍ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികള്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോര്‍ത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓര്‍ക്കസ്ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു.
Watch Video: -


വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിങ്ങര്‍
Full Story
  16-12-2025
മോഹന്‍ലാല്‍ 2 വേഷങ്ങളില്‍: കാണാം വിഡിയോ ട്രെയിലര്‍: ചിത്രം വൃഷഭ
മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. വര്‍ത്തമാന കാലത്തും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പും നടക്കുന്ന രണ്ട സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ പറയുന്നതെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.
Watch Trailer: -


ട്രെയ്ലര്‍ കണ്ട ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും അണിയറപ്രവര്‍ത്തകര്‍ മാറ്റി വെച്ചിരുന്നു. മോഹന്‍ലാല്‍ രണ്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും മോഹന്‍ലാലിന്റെ മാസ്റ്റര്‍പീസ് ഐറ്റം മുണ്ട്
Full Story
  15-12-2025
യുവനടന്‍ അഖിലിനെ തൃശൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാന പുരസ്‌കാരം നേടിയ യുവനടന്‍ അഖില്‍ വിശ്വനാഥനെ (30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയായിരുന്ന സമയത്ത് സഹോദരന്‍ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരന്‍ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നു അഖില്‍. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള
Full Story
  12-12-2025
ഷെയ്ന്‍ നിഗംനായകനായ 'ഹാല്‍' ക്രിസ്മസിനു റിലീസ് ചെയ്യും
സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഒടുവില്‍ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സിനിമയിലെ ചില രം?ഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയത്. ബീഫ് ബിരിയാണി കഴിക്കുന്ന രം?ഗം ഉള്‍പ്പെടെ ആറിടങ്ങളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹാലിന് പ്രദര്‍ശനാനുമതി
Full Story
[6][7][8][9][10]
 
-->




 
Close Window