Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
വിജയ് യേശുദാസ് പാടിയ ക്രിസ്മസ് ആല്‍ബം സൂപ്പര്‍ ഹിറ്റായി: ഇന്റര്‍നാഷണല്‍ ശ്രദ്ധ നേടി
Text By: UK Malayalam Pathram
ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലുമായി ഒരു മില്യണില്‍ അധികം പ്രേക്ഷകരില്‍ ഇതിനോടകം ഈ പാട്ട് എത്തിക്കഴിഞ്ഞു. രാജീവ് ആലുങ്കല്‍, സല്‍ജിന്‍ കളപ്പുര എന്നിവര്‍ ചേര്‍ന്നൊരുക്കിയ മുന്‍ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികള്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോര്‍ത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓര്‍ക്കസ്ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു.
Watch Video: -


വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിങ്ങര്‍ ബ്രിജിറ്റി ഹൂളാണ്.. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച ആല്‍ബം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടുതന്നെ നിരവധി ആരാധനാലയങ്ങളിലെ ഗായകസംഘം ഏറ്റുപാടുവാന്‍ തുടങ്ങിക്കഴിഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരുടെ അനുമോദനങ്ങളാണ് പാട്ടുശില്പികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംഗീതജ്ഞരും, മറ്റു പ്രതിഭകളും 'ഈ രാത്രയില്‍' എന്ന ആല്‍ബം അവരുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതിനുമുന്‍പ് സല്‍ജിന്‍ കളപ്പുര - കെ.ജെ.യേശുദാസ്,കെ.എസ്. ചിത്ര, എം.ജി ശ്രീകുമാര്‍,സുജാത മോഹന്‍,മധു ബാലകൃഷ്ണന്‍,ശ്വേത മോഹന്‍,കെസ്സര്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിയ്ക്ക ഗായകരേയും കൊണ്ട് ആല്‍ബങ്ങളില്‍ പാടിച്ചിട്ടുണ്ട്. വിജയ് യേശുദാസിന്റെ ''വി കമ്പനി'' യാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഈ ആല്‍ബം ശ്രദ്ധിക്കപ്പെട്ടതോടെ സജിന്‍ കളപ്പുര മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
 
Other News in this category

 
 




 
Close Window