Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
reporter

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ പാതാളം സി ജി ലൂബ്രിക്കന്റ്സ് ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. മരിച്ചയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.

കമ്പനിയില്‍ 30 പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടര്‍ന്നുവെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window