|
|
|
|
|
| ആഞ്ഞടിച്ച് എയോവിന്‍: കനത്ത നാശനഷ്ടം, ഒരാള്‍ മരിച്ചു, വിമാനങ്ങള്‍ റദ്ദാക്കി |
ബെല്‍ഫാസ്റ്റ്: യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്കുകളെയും എയോവിന്‍ ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാര്‍ക് സ്റ്റേഡിയത്തിനു കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിമ്മിനി തകര്‍ന്നു വീണെങ്കിലും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതിക്ക് 52 വര്‍ഷം ജയില്‍ശിക്ഷ |
ലിവര്‍പൂള്‍: യുകെയിലെ സൗത്ത്‌പോര്‍ട്ടില്‍ ടെയ്ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക്ഷോപ്പിനിടയില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 18 വയസ്സുകാരനായ ആക്‌സല്‍ റുഡാകുബാനയ്ക്ക് 52 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടവേ പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് 80 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയ്ക്കു മുന്നറിയിപ്പ്: ശക്തി പ്രവചിക്കാനാവില്ലെന്ന് അറിയിപ്പ് |
|
ബ്രിട്ടീഷ് ദ്വീപുകളിലേക്ക് വമ്പന്‍ കാറ്റുമായി ഇയോവിന്‍ രംഗപ്രവേശനം ചെയ്തു. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഭീഷണിയാണ് കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. ഇതോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കാന്‍ മെറ്റ് ഓഫീസ് തയ്യാറായി.
പുലര്‍ച്ചെ 2 മണിയോടെ അയര്‍ലണ്ടിന്റെ വെസ്റ്റ് ഭാഗത്തുള്ള കൗണ്ടി ഗാല്‍വേയില്‍ കൊടുങ്കാറ്റിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നതായി വിന്‍ഡ് ട്രാക്കറുകള്‍ വ്യക്തമാക്കുന്നു. 80 മൈല്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സില്ലി ദ്വീപിലെ സെന്റ് മേരീസില്‍ 75 മൈല്‍ വേഗത്തിലാണ് കാറ്റ്.
അതേസമയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള മറ്റ് മേഖലകളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 മൈല്‍ വരെ നീളുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. |
|
Full Story
|
|
|
|
|
|
|
|
|
| പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചറര്‍ കൊല്ലപ്പെട്ടു |
പ്ലൈമൗത്ത്: പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയിലെ അഡള്‍ട്ട് നഴ്‌സിങ് ലക്ചററായ ക്ലെയര്‍ ബട്ട്‌ലര്‍ (48) കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 9 മണിക്ക് വെസ്റ്റ് ഹോ റോഡില്‍ വച്ച കുത്തേറ്റ ക്ലെയറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതി പോള്‍ ബട്ട്‌ലര്‍ (53) പൊലീസ് പിടിയിലായി. ക്ലെയര്‍ ബട്ട്‌ലര്‍ക്ക് ഒരു മകനും മകളുമുണ്ട്. ഇത് ഒറ്റപ്പെട്ട ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. |
|
Full Story
|
|
|
|
|
|
|
| കൊല്ലപ്പെട്ടത് ദത്തുപുത്രന്‍, ലിയോയ്ക്ക് ആദരാഞ്ജലികളുമായി കുടുംബം |
ബര്‍മിങ്ങാം: ബര്‍മിങ്ങാമില്‍ കൊല്ലപ്പെട്ട 12 വയസ്സുകാരന്‍ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാള്‍ ഗ്രീന്‍ പ്രദേശത്തെ റിവര്‍ കോളിന്റെ തീരത്ത് വയറ്റില്‍ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നാലെ 14 വയസ്സുകാരനായ ഒരു ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ 70 നും 80 നും ഇടയില്‍ പ്രായമുള്ള മൂന്ന് വൃദ്ധര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും ഈ കുട്ടിക്ക് പങ്കുണ്ടെന്നു സംശയിക്കുന്നു. ലിയോയ്ക്കു നേരെയുണ്ടായ ആക്രമണത്തിനു തൊട്ടുമുന്‍പാണ് അവസാനത്തെ ആക്രമണം നടന്നത്.
7 |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഫിനാഫാള്‍ പാര്‍ട്ടി നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാര്‍ട്ടി നേതാവ് സൈമണ്‍ ഹാരിസ് ഉപ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2024 നവംബര്‍ 29 ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെട്ട ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി നേടിയാണ് അധികാര തുടര്‍ച്ച നേടുന്നത്. ഇതേ സഖ്യത്തില്‍ മീഹോള്‍ മാര്‍ട്ടിന്‍, സൈമണ്‍ ഹാരിസ് എന്നിവര്‍ മുന്‍പ് പ്രധാനമന്ത്രിമാരായിരുന്നു. ഇരുവരും നയിച്ചിരുന്ന ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ക്ക് നവംബറില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവോടെ മൊത്തം 86 സീറ്റുകള്‍ |
|
Full Story
|
|
|
|
|
|
|
| എയോവിന്‍ കാലാവസ്ഥ ബോംബായി മാറുമെന്ന് റിപ്പോര്‍ട്ട് |
ബെല്‍ഫാസ്റ്റ്: അത്യപൂര്‍വമായ കൊടുങ്കാറ്റിനെ നേരിടാന്‍ ഒരുങ്ങുകയാണ് യുകെയും അയര്‍ലന്‍ഡും. എയോവിന്‍ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം. സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പലയിടങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടകള്‍ തുറക്കില്ലെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. 45 ലക്ഷം |
|
Full Story
|
|
|
|
| |