Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
എയോവിന്‍ കാലാവസ്ഥ ബോംബായി മാറുമെന്ന് റിപ്പോര്‍ട്ട്
reporter

ബെല്‍ഫാസ്റ്റ്: അത്യപൂര്‍വമായ കൊടുങ്കാറ്റിനെ നേരിടാന്‍ ഒരുങ്ങുകയാണ് യുകെയും അയര്‍ലന്‍ഡും. എയോവിന്‍ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം. സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പലയിടങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടകള്‍ തുറക്കില്ലെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. 45 ലക്ഷം പേര്‍ക്ക് അടിയന്തര മുന്നറിയിപ്പ് കൊടുങ്കാറ്റ് വീശിയടിക്കുമെന്നു പ്രവചനം എത്തിയതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെ 45 ലക്ഷം പേര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തര മുന്നറിയിപ്പ് ലഭിച്ചു. ജാഗ്രതാ മുന്നറിയിപ്പ് സന്ദേശത്തിനൊപ്പം 10 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന സൈറനുമാണ് പ്രദേശവാസികളുടെ ഫോണുകളിലേക്ക് എത്തിയത്. കൊടുങ്കാറ്റ് എത്തുന്നതിനു മുന്നോടിയെന്നോണം രാത്രിയോടെ തന്നെ കനത്ത മഴയും കാറ്റും ശക്തമായിട്ടുണ്ട്.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്തു സൂക്ഷിക്കാനും ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ കരുതാനും പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുണ്ട്. തുടര്‍ന്ന് സന്ധ്യയോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളില്‍ ചിലതും സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്ലന്‍ഡില്‍ റെഡ് അലര്‍ട്ട് യുകെയില്‍ എല്ലായിടത്തും യെല്ലോ വാണിങ്ങ് പുറപ്പെടുവിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മൊത്തം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ റെഡ് വാണിങ്ങാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് ഇവിടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുണ്ടാകും. സ്‌കോട്ട്‌ലന്‍ഡില്‍ ഗ്ലാസ്‌ഗോയിലും എഡിന്‍ബറോയിലും രാവിലെ പത്തു മുതല്‍ അഞ്ചു വരെ റെഡ് വിന്‍ഡ് വാണിങ്ങുണ്ട്. ശനിയാഴ്ച സ്‌കോട്ട്‌ലന്‍ഡില്‍ ആംബര്‍ വിന്‍ഡ് വാണിങ് ആണു പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറു മുതല്‍ അര്‍ധരാത്രി വരെ കടുത്ത മഞ്ഞുപെയ്യാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അയര്‍ലന്‍ഡില്‍ ഒട്ടാകെ രാവിലെ രണ്ടു മുതല്‍ രാവിലെ പത്തു വരെ റെഡ് വാണിങ്ങാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

കൊടുങ്കാറ്റ് എയോവിന്‍ കാലാവസ്ഥാ ബോംബായി രൂപാന്തരം പ്രാപിക്കുന്നതായാണ് കിഴക്കന്‍ അയര്‍ലന്‍ഡ് തീരമേഖലയില്‍ നിന്നു ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യുകെ, അയര്‍ലന്‍ഡ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വായുമര്‍ദം കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 35 മില്ലിബാര്‍ കുറഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തുള്ള വായുമര്‍ദം കുറയുമ്പോള്‍ അത് കൂടുതല്‍ തീവ്രമാകുകയാണ് ചെയ്യുക. കേന്ദ്ര മര്‍ദം 940 മില്ലിബാറായി കുറയുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ യുകെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ചുഴലിക്കാറ്റായി അത് മാറുകയായിരിക്കും ഫലം.

 
Other News in this category

 
 




 
Close Window