|
|
|
|
|
| യുകെയിലെ സ്വിന്‍ഡണില്‍ താമസിക്കുന്ന അരുണ്‍ അന്തരിച്ചു |
|
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി യുവാവ് യുകെയില്‍ അന്തരിച്ചു. സ്വിന്‍ഡണില്‍ താമസിക്കുന്ന അരുണ്‍ വിന്‍സെന്റാണു (37) മരിച്ചത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ - ലിയ അരുണ്‍. അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തി ഏറെ വൈകുംമുന്‍പുണ്ടായ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് കുടുംബം. |
|
Full Story
|
|
|
|
|
|
|
| സ്‌കൂള്‍ വിട്ടു വരുകയായിരുന്ന 12 വയസ്സുകാരന്‍ പൊതുവഴിയില്‍ കത്തിക്കുത്തേറ്റു മരിച്ചു: മൃതദേഹം കണ്ടെത്തിയത് നദിക്കരയില്‍ |
|
ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു.
എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത് |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ക്രിക്കറ്റ് ടീമിനായി ക്രീസിലേക്ക് ഇറങ്ങി സുന്ദര്‍ പിച്ചൈയും |
ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തില്‍ പങ്കെടുക്കുന്ന സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പില്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയും ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇന്റര്‍നെറ്റിന്റെ വൈസ് ചെയര്‍മാന്‍ സത്യന്‍ ഗജ്വാനിയും നയിക്കുന്ന കണ്‍സോര്‍ഷ്യം ഓവല്‍ ഇന്‍വിന്‍സിബിള്‍സിനോ ലണ്ടന്‍ സ്പിരിറ്റിനോ വേണ്ടി 97 മില്യന്‍ ഡോളറിലധികം ബിഡ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോര്‍മാറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ഭാഗമാണ് ഈ ടീമുകള്‍.
|
|
Full Story
|
|
|
|
|
|
|
| കൊളോണിയല്‍ കാലത്ത് ഇന്ത്യന്‍ സമ്പത്തിന്റെ പകുതിയും ബ്രിട്ടന്‍ അപഹരിച്ചു |
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ 10%, കൊളോണിയല്‍ ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം കവര്‍ന്നെടുത്തെന്ന് റിപോര്‍ട്ട്. 1765 നും 1900 നും ഇടയില്‍ കൊളോണിയല്‍ ഇന്ത്യയില്‍ നിന്ന് യുകെ 64.82 ട്രില്യണ്‍ ഡോളര്‍ കൈക്കലാക്കിയെന്നും 10 ശതമാനം ബ്രിട്ടീഷുകാര്‍ ഇതില്‍ 33.8 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചതായും ഓക്സ്ഫാമിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്ന് മടങ്ങ് വേഗത്തില്‍ വര്‍ധിച്ചുവെന്നും ഇത് പ്രതിദിനം 5.7 ബില്യണ്‍ ഡോളര്‍ എന്ന നിലക്കാണെന്നും ഓക്സ്ഫാമിന്റെ പുതിയ റിപോര്‍ട്ട് അടിവരയിടുന്നു.
100 വര്‍ഷത്തിലേറെയായി കൊളോണിയല്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കിയ |
|
Full Story
|
|
|
|
|
|
|
| യുകെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം |
ലണ്ടന്‍: യു കെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിനുമായി ചേര്‍ന്ന് ബിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന 2025ലെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് തുക ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള ഫീസായ 10,000 പൗണ്ടായിരിക്കും.21 സ്‌കോളര്‍ഷിപ്പുകള്‍ പ്രധാന വിഷയങ്ങളുള്‍പ്പെടുന്ന കോഴ്സുകള്‍ക്കാണ്.
രണ്ടെണ്ണം നിയമാധിഷ്ഠിത കോഴ്സുകള്‍ക്കും ശേഷിച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ |
|
Full Story
|
|
|
|
|
|
|
| ബിബിസി താരത്തിന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു |
ലണ്ടന്‍: ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61), പെണ്‍മക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് മുന്‍പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും. പ്രതി കാമുകിയായിരുന്ന ലൂയിസിനെ മേക്കപ്പ് ധരിക്കുന്നതില്‍ നിന്നും പുരുഷന്മാരുടെ സൗഹൃദം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് |
|
Full Story
|
|
|
|
|
|
|
| സ്വകാര്യത ചോര്‍ത്തല്‍: മര്‍ഡോക്ക് കമ്പനി മാപ്പു പറഞ്ഞു, ഹാരിക്ക് 10,000 കോടി നഷ്ടപരിഹാരം |
ലണ്ടന്‍: റുപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിന് (എന്‍ജിഎം) എതിരെ നല്‍കിയ സ്വകാര്യതാ ലംഘനക്കേസില്‍ ചാള്‍സ് രാജാവിന്റെ ഇളയ മകന്‍ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ സണ്‍, ന്യൂസ് ഓഫ് ദ് വേള്‍ഡ് എന്നീ പത്രങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്‌തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എന്‍ജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ധാരണയായി. 1996 മുതല്‍ 2011 വരെ ഹാരിയുടെ സ്വകാര്യജീവിതം പത്രങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു ലണ്ടന്‍ ഹൈക്കോടതിയിലെ കേസ്. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലേക്കു നുഴഞ്ഞുകയറിയതായും എന്‍ജിഎം |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ സിനിമാ ഹാളിലേക്ക് ഇരച്ചുകയറി ഖാലിസ്ഥാനികള്‍ |
ലണ്ടന്‍ : നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ ലണ്ടനിലെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമം നടത്തി ഖാലിസ്ഥാനികള്‍. ലണ്ടനിലെ ഹാരോ തിയേറ്ററില്‍ നടന്ന പ്രദര്‍ശനം ഖാലിസ്ഥാനി വിഘടനവാദികള്‍ തടസ്സപ്പെടുത്തി. കെട്ടിടത്തിലേക്ക് ഇരച്ചുകയറി ''ഖലിസ്ഥാന്‍ സിന്ദാബാദ്'' എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.തിയേറ്ററില്‍ സിനിമ ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും സിഖ് സമൂഹത്തെ അതില്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തിയേറ്ററിലെ പ്രേക്ഷകരുമായി അവര്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെങ്കിലും വിഘടനവാദികളുടെ ശക്തമായ വാദങ്ങള്‍ അവഗണിച്ച് ചിത്രം |
|
Full Story
|
|
|
|
| |