|
|
|
|
|
| എയോവിന്‍ കൊടുങ്കാറ്റ് വരുന്നു, ഇനി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത |
ലണ്ടന്‍: ബ്രിട്ടനെ ഉലയ്ക്കാന്‍ ഈ വാരാന്ത്യത്തില്‍ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിന്‍ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് ഈസ്റ്റ് വെയില്‍സ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത.
കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടായേക്കുമെന്നാണ് പ്രവചനം. ഒക്ടോബര്‍ |
|
Full Story
|
|
|
|
|
|
|
| ഹീത്രു, ഗാഡ് വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേ |
ലണ്ടന്‍: ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേകള്‍ ഉള്‍പ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബര്‍ സര്‍ക്കാര്‍. വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചാന്‍സിലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെ മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ അടുത്തയാഴ്ച തന്നെ ചാന്‍സിലര്‍ പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്തു വര്‍ഷത്തിലേറെയായി പല സര്‍ക്കാരുകളും |
|
Full Story
|
|
|
|
|
|
|
| സ്റ്റേഷനിലേക്ക് പീത്സ ഡെലിവറി കോള്‍, യുവതിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ് |
ലണ്ടന്‍: യുകെയിലെ മെട്രോപൊളിറ്റന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തി. പീത്സ ഡെലിവറി അല്ലേ? റോങ് നമ്പര്‍ എന്നു പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥ ചെയ്തത് മറ്റൊന്നായിരുന്നു. നിങ്ങള്‍ക്ക് ശരിക്കും പീത്സയാണോ അതോ പൊലീസിന്റെ സഹായമാണോ ആവശ്യം?പൊലീസിന്റെ സഹായാമാണ് ആവശ്യമെങ്കില്‍ 'അതെ' എന്ന് പറയുക. ഇതായിരുന്നു കോള്‍ എടുത്ത ഉദ്യോഗസ്ഥ പറഞ്ഞത്. വിളിച്ച യുവതിയുടെ മറുപടി 'അതെ' എന്നായിരുന്നു.
വീട്ടില്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്ന ആരേങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒരാളുണ്ടെന്നായിരുന്നു യുവതി പ്രതികരിച്ചത്. അക്രമിയെ ഭയന്ന് പീത്സ ഡെലിവറിയുടെ മറവില്‍ ഇരുവരും സംസാരിച്ചു. അക്രമി നിങ്ങളെ |
|
Full Story
|
|
|
|
|
|
|
| ബോധവത്കരണത്തിന്റെ ഭാഗമായി ഡീപ് ഫേക്ക് രതിചിത്രം പുറത്തുവിടാനൊരുങ്ങി താരം |
ലണ്ടന്‍: ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടാന്‍ ഒരുങ്ങി ബ്രിട്ടീഷ് റിയാലിറ്റി താരം. സാങ്കേതിക വിദ്യയുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് ബ്രിട്ടനിലെ ഒരു ടെലിവിഷന്‍ ചാനല്‍ തയാറാക്കുന്ന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രമോഷന്റെ ഭാഗമായി റിയാലിറ്റി ടെലിവിഷന്‍ താരമായ വിക്കി പാറ്റിസണ്‍ ആണ് ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടുന്നത്. ഈ മാസം 28നാണ് വിഡിയോ റിലീസ് ചെയ്യുന്നതെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം. 37 കാരിയായ വിക്കി പാറ്റിസണ്‍ അയാം എ സെലിബ്രിറ്റി ഗെറ്റ് മി ഓട്ട് ഓഫ് ഹിയര്‍, ജിയോര്‍ഡി ഷോര്‍ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി ടെലിവിഷന്‍ ഷോകളിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജനിച്ചു വളര്‍ന്ന യുവാക്കളില്‍ പകുതിയിലേറെ പേരും ജോലിക്കു പോകുന്നില്ല: ഉണ്ടും ഉറങ്ങിയും കഴിയുന്ന തലമുറയില്‍ എന്തു പ്രതീക്ഷ? |
|
പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്. ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്സ് ഇക്കണോമിക് അഫയേഴ്സ് സെലക്ട് കമ്മിറ്റി പറയുന്നു.
ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്.
'ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ പാഴാക്കും, ആര്‍ക്കും ഇത് |
|
Full Story
|
|
|
|
|
|
|
| പുതിയ ആശുപത്രി തുടങ്ങുന്നതില്‍ രാഷ്ട്രീയം കളിച്ച് ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റിവുകളുടെ പ്രഖ്യാപന പദ്ധതി വൈകുമെന്ന് മന്ത്രി |
|
എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ |
|
Full Story
|
|
|
|
|
|
|
| ഫലസ്തീന്‍ അനുകൂല റാലിക്കിടെ സംഘര്‍ഷം: ജെര്‍മി കോര്‍ബിനെ പൊലീസ് ചോദ്യം ചെയ്യും |
ലണ്ടന്‍: ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും എം.പിയുമായ ജെര്‍മി കോര്‍ബിനെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരകൃത്യങ്ങളെ അപലപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധമാര്‍ച്ച് വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയതെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധക്കാര്‍ പൊലീസ് ലൈന്‍ ലംഘിച്ചു എന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ പൊതുക്രമക്കേട് കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയ്ന്‍ (പി.എസ്.സി) എന്ന് |
|
Full Story
|
|
|
|
|
|
|
| അമ്മ ആയതിന് വെല്ലുവിളി നേരിടുന്നതിനാല്‍ ഭര്‍ത്താവ് വനിതാ നികുതി നല്‍കുന്നതായി യുകെ ഇന്‍ഫ്‌ളുവന്‍സര്‍ |
ലണ്ടന്‍: പലവിധത്തിലുള്ള നികുതികള്‍ നമ്മള്‍ വര്‍ഷം തോറും സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഉദാരണത്തിന്, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവ. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് തനിക്ക് 'വനിതാ നികുതി' നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെ സ്വദേശിയായ കാമില ദോ റൊസാരിയോ എന്ന യുവതി. യുവതിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയായതിന് ശേഷമുള്ള ശാരീരികമായും വൈകാരികവുമായുള്ള വെല്ലുവിളികളെ നേരിടുന്നതിനായാണ് മാസം തോറും ഈ തുക തനിക്ക് നല്‍കുന്നതെന്ന് കാമില വെളിപ്പെടുത്തി. സ്ത്രീകള്‍ സ്വന്തം പരിചണത്തിന് പ്രധാന്യം നല്‍കേണ്ടതിലേക്ക് ഇത് വെളിച്ചം വീശുന്നു.
Full Story
|
|
|
|
| |