Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
UK Special
  21-01-2025
സ്ത്രീകളെ കബളിപ്പിച്ച പ്രതിക്കെതിരേ ഒറ്റയാള്‍ പോരാട്ടവുമായി ലിസ

ലണ്ടന്‍: ലണ്ടനില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഹാര്‍കിന്‍സ് സ്‌കോട്ട്‌ലന്‍ഡില്‍ ഡേറ്റിങ് സൈറ്റിലൂടെ 9 സ്ത്രീകളെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ബിബിസി ഡോക്യുമെന്ററിയിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 മുതല്‍ 2019 വരെ 9 സ്ത്രീകള്‍ ഹാര്‍കിന്‍സിനെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതികള്‍ പൊലീസ് സിവില്‍ കേസുകളായിട്ടാണ് പരിഗണിച്ചത്. കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. 2019ല്‍ ഒരു സ്ത്രീയെ ഹാര്‍കിന്‍സ് കബളിപ്പിച്ച് 3000 പൗണ്ട് തട്ടിയെടുത്തു. പരാതി നല്‍കിയപ്പോള്‍ പൊലീസ് അവരോട് പറഞ്ഞത്, 'നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങളെ ഹോളിഡേക്ക് കൊണ്ടുപോകാന്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍

Full Story
  21-01-2025
യുകെ ഡാന്‍സ് ക്ലാസിലെ പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു

ലിവര്‍പൂള്‍: ടെയ്ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടില്‍ വച്ചാണ് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6) , എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7) , ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്ന് വിചാരണ നേരിടാനിരിക്കുന്ന പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു.

പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന മാരകമായ വിഷവസ്തു

Full Story
  21-01-2025
ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശംസാ സന്ദേശമയച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍. ട്രംപ് ഭരണത്തില്‍ കീഴില്‍ ബ്രിട്ടന്‍- അമേരിക്ക ബന്ധം കൂടുതല്‍ ഈഷ്മളമായി വളരുമെന്ന് പ്രധാനമന്ത്രി പ്രത്യാശയും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കൂട്ടുകെട്ടിന്റെ അടിത്തറ ഉറപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ആശംസാ സന്ദശത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപും കിയേര്‍ സ്റ്റാമറും തമ്മില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം വട്ടവും അമേരിക്കല്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപ് ആദ്യ ടേമില്‍നിന്നും തികച്ചും

Full Story
  20-01-2025
പ്രെസ്റ്റന്‍ എഐവിസി സംഘടിപ്പിച്ച ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍ ലയണ്‍സ് വോളിബോള്‍ ക്ലബ് ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു.
പ്രെസ്റ്റന്‍ എഐവിസി സംഘടിപ്പിച്ച ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ യുകെയിലെ ആദ്യകാല വോളിബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ലിവര്‍പൂള്‍ ലയണ്‍സ് വോളിബോള്‍ ക്ലബ് എതിരാളികളെ നിഷ്പ്രഭമാക്കികൊണ്ടു ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു. സംഘടനാ മികവുകൊണ്ടും ടീം പ്രാതിനിധ്യം കൊണ്ടും ഷിബിന്‍ - തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എഐവിസി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ Preston A, Preston B, Cardiff dragons, Cardiff blue, Sheffield A, Sheffield B, Liverpool, Manchester , Newcastle , Peterborough, London, Cambridge എന്നീ 12 ടീമുകള്‍ പങ്കെടുത്തു.


ടൂര്‍ണമെന്റിലെ ആദ്യറൗണ്ടില്‍ ഗ്രൂപ്പ് വിന്നേഴ്സ് ആയി സെമി ഫൈനലില്‍ എത്തിയ എല്‍വിസി ലിവര്‍പൂള്‍ യുവത്വവും പ്രൊഫഷണല്‍ വോളിബോളിന്റെ പരിചയവും കൂടി കലര്‍ന്ന കേംബ്രിഡ്ജിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ മറികടക്കുക ആയിരുന്നു.
Full Story
  20-01-2025
സാന്‍ടാന്‍ഡര്‍ ബ്രിട്ടന്‍ വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ ഈ കടുത്ത തീരുമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭാവിയിലെ ബിസിനസ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ്

Full Story
  20-01-2025
ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പതിനഞ്ചാം സ്ഥാനം

വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ പട്ടികയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പതിനഞ്ചാം സ്ഥാനം. ബജറ്റ് എയര്‍ലൈന്‍സില്‍ റയാന്‍ എയര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തേക്ക് എയര്‍ ന്യൂസിലാന്‍ഡിനെ തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈന്‍ റേറ്റ്ങ്‌സ് എന്ന വെബ്‌സൈറ്റാണ് (AirlineRatings.com) ഈ വര്‍ഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്ട്രേലിയയിലെ ക്വാണ്ടാസ് ആണ്. ഇരു കമ്പനികളും തമ്മില്‍ 1.50 പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. അപകടങ്ങള്‍, ഗുരുതരമായ സംഭവങ്ങള്‍, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തില്‍ 385 വിമാന കമ്പനികളെ

Full Story
  20-01-2025
ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാകുന്നു

ലണ്ടന്‍: യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ഏറെ സഹായകമാകും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്‌സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ

Full Story
  20-01-2025
ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് നിര്‍ദേശം

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര വികസനത്തിനുള്ള പാര്‍ലമെന്ററി സമിതി. ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ വേണ്ട സമയക്രമം രൂപീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗസയില്‍ ഇസ്രായേല്‍ സൈന്യം വംശഹത്യ നടത്തിയെന്ന് റിപോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കോടതിയും ഇതില്‍ നടപടി സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ പ്രദേശത്ത് സ്ഥിരമായ ശാന്തിയും സമാധാനവും ഉണ്ടാവാന്‍ ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ അംഗീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കാന്‍ യുകെ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു.

Full Story
[309][310][311][312][313]
 
-->




 
Close Window