Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  17-01-2025
യുകെയില്‍ ഇരുപതുകാരന് 79.58 കോടിയുടെ ജാക്ക്‌പോട്ട്

ലണ്ടന്‍: യുകെയിലെ കാര്‍ലൈലില്‍ യുവാവിന് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്‌പോട്ട്. ജെയിംസ് ക്ലാര്‍ക്‌സണ്‍ എന്ന 20 വയസ്സുകാരനാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരനായത്. അതേസമയം ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും ക്ലാര്‍ക്‌സണ്‍ രാവിലെ തന്നെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തന്റെ ജോലിയില്‍ തിരികെയെത്തി. ആദ്യം ഇത്രയും വലിയ തുക തനിക്ക് സമ്മാനമായി ലഭിച്ച വിവരം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും താന്‍ സ്വപ്നം കാണുകയാണെന്നുമാണ് കരുതിയതെന്നും ക്ലാര്‍ക്സണ്‍ പറഞ്ഞു.

അതേസമയം ജാക്ക്‌പോട്ട് ലഭിച്ചെങ്കിലും താന്‍ ജോലി ചെയ്യുന്നത് തുടരുമെന്ന് ക്ലാര്‍ക്‌സണ്‍ വ്യക്തമാക്കി. കോവിഡ്-19 സമയത്ത് പഠനം ഉപേക്ഷിച്ചാണ്

Full Story
  17-01-2025
ബംഗ്ലാദേശ് ആണവകരാര്‍ അഴിമതി: ബ്രിട്ടീഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു

ലണ്ടന്‍: ബംഗ്ലദേശിലെ ആണവകരാര്‍ അഴിമതിയന്വേഷണത്തില്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശില്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളും ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയുമായ ട്യൂലിപ് സാമ്പത്തികസ്രോതസ്സുകളുടെ പേരില്‍ വിവാദത്തില്‍പ്പെട്ടതാണ് രാജിയില്‍ കലാശിച്ചത്. വിവാദം മൂലമുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കാനാണു പദവിയൊഴിയുന്നതെന്ന് അവര്‍ രാജിക്കത്തില്‍ വിശദീകരിച്ചു.

ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ് (42). ബംഗ്ലദേശിലെ 1265 കോടി ഡോളറിന്റെ ആണവകരാര്‍ അഴിമതിയില്‍ ഹസീനയ്‌ക്കൊപ്പം പേരുചേര്‍ക്കപ്പെട്ടിരുന്നു. അഴിമതിപ്പണം

Full Story
  16-01-2025
ഹീത്രൂവിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ട് വിമാനം: വിവിധ എയര്‍ലൈന്‍സുകള്‍ പരീക്ഷണത്തില്‍
ലണ്ടനിലെ ഹീത്രുവിലേക്കും തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്.
ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.മലേഷ്യന്‍ എയര്‍ലൈന്‍സ്,എയര്‍ഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സര്‍വീസുള്ളത്. ഇതോടെ തായ്‌ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു
Full Story
  16-01-2025
വീടിനു പൊന്നും വില സണ്‍ബറി-ഓണ്‍-തെയിംസില്‍: വില കൂട്ടിയത് ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനും ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസും
ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍. ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി ഹോട്ട്സ്പോട്ടായി സണ്‍ബറി-ഓണ്‍-തെയിംസ് മാറി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ശരാശരി 12.5 ശതമാനം വില വര്‍ദ്ധിച്ച് 527,005 പൗണ്ടില്‍ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്.

ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്.

റൈറ്റ്മൂവിന്റെ പട്ടികയില്‍ രണ്ടാമത് ബ്രിസ്റ്റോള്‍ സിറ്റി സെന്ററും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയില്‍ 9% വളര്‍ച്ച
Full Story
  16-01-2025
യുകെയില്‍ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ പൊതുദര്‍ശനം ഇന്ന്

ലണ്ടന്‍: യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ പൊതുദര്‍ശനം ഇന്ന് വൈകിട്ട് 3.30 മുതല്‍ 5.30 വരെ (ലണ്ടന്‍ സമയം) നടക്കും.സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് പൊതുദര്‍ശനവും അനുബന്ധ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വര്‍ഗീസ് മത്തായി, സെക്രട്ടറി എല്‍ദോസ് ജേക്കബ് എന്നിവര്‍ അറിയിച്ചു. ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). സംസ്‌കാരം രാജ്‌ഘോട്ടിലാണ് നടത്തുക.

രാജ്‌ഘോട്ട് സെന്റ് തോമസ്

Full Story
  16-01-2025
ലിംഗസമത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, ട്രാന്‍സ്ജന്‍ഡറിനെ ക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു

ലണ്ടന്‍: ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പ്രതികാരമായി ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിയെ റോളര്‍ സ്‌കേറ്റിങ് പാര്‍ട്ടിയില്‍ വച്ച് ഒന്‍പത് തവണ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹാരോ ലീഷര്‍ സെന്ററില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ 18 കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സമ്മര്‍ ബെറ്റ്സ് റാംസി (20), ബ്രാഡ്ലി ഹാരിസ് (18), കാമറൂണ്‍ ഒസെ (18), ഷിലോ ഹിന്‍ഡ്സ് (18), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ ലിംഗസ്വത്വം മറച്ചുവെച്ചതില്‍ പ്രകോപിതനായ ഹാരിസാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവത്തിന്

Full Story
  16-01-2025
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു

നെടുമ്പാശേരി: കൊച്ചിയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുകര നോര്‍ത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പില്‍ ജിജിമോന്‍ ചെറിയാന്‍ (57) ആണ് മരിച്ചത്. സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം ലണ്ടനിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ലണ്ടനിലെ ഗാറ്റ് വിക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പു നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. മക്കള്‍: ജിഫോന്‍സ്, ആരോണ്‍.

Full Story
  16-01-2025
തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു.എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്.ഇതോടെ തായ്ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്.അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്.ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

Full Story

[312][313][314][315][316]
 
-->




 
Close Window