|
|
|
|
|
| മലയാളി അഭിഭാഷക ജയാ ജോര്‍ജി യുകെ കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ |
ഇപ്‌സ്വിച്ച്: യുകെ രാഷ്ട്രീയത്തില്‍ മലയാളികളുടെ കരുത്തുറ്റ സാന്നിധ്യമായി അഭിഭാഷക ജയാ ജോര്‍ജി. സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വനിതയെന്ന ചരിത്രം ജയ കുറിക്കുന്നു.
കാഞ്ഞങ്ങാട് സ്വദേശിനിയായ ജയ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേംബ്രിജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി ഏബ്രഹാമിന്റെ ഭാര്യയായി യുകെയിലെത്തിയതാണ്. ഇപ്‌സ്വിച്ചില്‍ താമസമാക്കിയ ജയ തുടക്കം മുതല്‍ തന്നെ ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമണ്‍ ഓഫീസര്‍, ദേശീയ സമ്മേളന പ്രതിനിധി എന്നീ നിലകളില്‍ |
|
Full Story
|
|
|
|
|
|
|
| ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് യു.എസ്. ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങള്‍ തുറന്നു |
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്. സൈനിക ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യുകെ. അടിയന്തര യോഗത്തില്‍ ബ്രിട്ടീഷ് മന്ത്രിസഭയാണ് തീരുമാനം എടുത്തത്. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ക്കും പൗരന്മാരുടെ ജീവനും ഭീഷണിയാകുന്ന ഇറാന്റെ മിസൈല്‍ വിക്ഷേപണങ്ങളെ പ്രതിരോധിക്കാനാണ് നടപടി. നേരത്തെ തന്നെ യു.എസ്.ക്ക് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.
ബ്രിട്ടന്റെ തീരുമാനത്തോട് ഇറാന്‍ രൂക്ഷമായി പ്രതികരിച്ചു. ''സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ട്,'' എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സെയ്ദ് |
|
Full Story
|
|
|
|
|
|
|
| നാട്ടിലെ പോലെ യുകെയിലെ പൊതുവഴിയില്‍ ചവച്ചു തുപ്പി: 1300 പൗണ്ട് ഫൈന്‍ ചുമത്തി ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി |
|
ലണ്ടനിലെ ബ്രെന്റില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.
ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുകയും കൂടി ചേര്‍ത്ത് 1391 പൗണ്ട് ചുമത്തിയത്.
എഡ്‌ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ആദ്യമായി 100 പൗണ്ട് കടക്കും |
ലണ്ടന്‍: യുകെയില്‍ ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ആദ്യമായി 100 പൗണ്ട് കടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുതിര്‍ന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 94.50 പൗണ്ടില്‍ നിന്ന് 102 പൗണ്ടായും കുട്ടികള്‍ക്കുള്ളത് 61.50 പൗണ്ടില്‍ നിന്ന് 66.50 പൗണ്ടായും ഉയരും.
ഏപ്രില്‍ 8 മുതല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായി പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. തപാല്‍ വഴി അപേക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ഫീസ് 107 പൗണ്ടില്‍ നിന്ന് 115.50 പൗണ്ടായും കുട്ടികള്‍ക്കുള്ളത് 74 പൗണ്ടില്‍ നിന്ന് 80 പൗണ്ടായും ഉയരും.
ഒരു ദിവസത്തെ പ്രീമിയം സേവനത്തിനുള്ള നിരക്ക് 222 |
|
Full Story
|
|
|
|
|
|
|
| പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് |
ലണ്ടന്‍: പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയ്ക്കും കേന്ദ്ര ബാങ്ക് സൂചന നല്‍കി. യുഎസ്-ഇസ്രയേല്‍ നടത്തുന്ന ഇറാന്‍ യുദ്ധം യുകെയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി വിലകള്‍ ഉയരുമെന്ന ഭീതിയാണ് തീരുമാനം സ്വാധീനിച്ചത്.
തീരുമാനത്തിന് പിന്നാലെ പൗണ്ട് യുഎസ് ഡോളറിനെതിരെ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ |
ലണ്ടന്‍: പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.
ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്.
എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ഹൈക്കോടതിയില്‍ നീരവ് മോദിയുടെ അപ്പീല്‍ ഹര്‍ജി വാദം പൂര്‍ത്തിയായി |
ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 54 കാരനായ നീരവ് മോദി, ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന വാദം ഉന്നയിച്ചു.
ലോര്‍ഡ് ജെറമി സ്റ്റുവര്‍ട്ട് സ്മിത്ത്, ജസ്റ്റിസ് റോബര്‍ട്ട് ജേ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റി. വിധി എത്രയും വേഗം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് അയച്ചാല്‍ മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വരുമെന്നും, ചോദ്യം |
|
Full Story
|
|
|
|
|
|
|
| അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് വിജയകരമായ ചികിത്സ |
അങ്കമാലി: യുകെയില്‍ താമസിക്കുന്ന 40കാരനായ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധചികിത്സ പുതുജീവന്‍ നല്‍കി. 'ഡിസെക്ടിങ് അന്യൂറിസം' എന്ന അതിസങ്കീര്‍ണവും അപൂര്‍വവുമായ തലച്ചോറിലെ രക്തക്കുഴല്‍ രോഗാവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഭേദമാക്കിയത്.
തലവേദനയെ തുടര്‍ന്ന് യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിര്‍ണയം സാധ്യമാകാതെ വന്നിരുന്നു. എംആര്‍ഐ, നട്ടെല്ലില്‍നിന്ന് ദ്രാവകം എടുത്തുള്ള പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടി.
Full Story
|
|
|
|
| |