Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  22-03-2026
യുകെയില്‍ ഗൃഹോപയോഗ എനര്‍ജി ബില്‍ ഉയരുന്നു; 332 പൗണ്ട് വരെ വര്‍ധന പ്രവചനം

ലണ്ടന്‍: ജൂലൈ മുതല്‍ യുകെയിലെ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് വരെ ഉയരുമെന്നാണ് സൂചന. അമേരിക്ക, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ-വാതക വില ഉയര്‍ന്നതാണ് പ്രധാന കാരണം.

ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്ജെം മേയ് 27ന് പുതിയ 'പ്രൈസ് ക്യാപ്' പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്ന ഈ സംവിധാനം യഥാര്‍ത്ഥ ബില്‍

Full Story
  22-03-2026
ഇംഗ്ലണ്ടില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത തുറന്നു

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത പൊതുജനങ്ങള്‍ക്ക് തുറന്നു. ഏകദേശം 2,689 മൈല്‍ (4,327 കിലോമീറ്റര്‍) നീളമുള്ള ഈ പാതയ്ക്ക് 'കിങ് ചാള്‍സ് കോസ്റ്റ് പാത്ത്' എന്നാണ് പേരിട്ടിരിക്കുന്നത്.

രാജ്യത്തിന്റെ മുഴുവന്‍ തീരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാതയില്‍ കടല്‍ത്തീരങ്ങള്‍, മലനിരകള്‍, തീരദേശ നഗരങ്ങള്‍ എന്നിവയുടെ മനോഹര കാഴ്ചകള്‍ ആസ്വദിച്ച് കാല്‍നടയായി സഞ്ചരിക്കാം. നാച്ചുറല്‍ ഇംഗ്ലണ്ട് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്.

ഏഴു പ്രധാനമന്ത്രിമാരുടെ ഭരണകാലം കടന്നുപോയി 18 വര്‍ഷംകൊണ്ടാണ് പദ്ധതി

Full Story
  22-03-2026
ലണ്ടന്‍ തെരുവില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ; സോഷ്യല്‍ മീഡിയയില്‍ തരംഗം

ലണ്ടന്‍: ലണ്ടനിലെ ഒരു റോഡില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാധാരണ കാറുകള്‍ക്കിടയില്‍ ഓട്ടോറിക്ഷ സഞ്ചരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ് ധോലാകിയയാണ് വിഡിയോ പങ്കുവച്ചത്. വിദേശരാജ്യത്ത്, അതും ലണ്ടനില്‍, ഓട്ടോറിക്ഷയുടെ സാന്നിധ്യം കണ്ട ഇന്ത്യക്കാരാണ് കമന്റുകളില്‍ പ്രതികരിച്ചത്. ഡല്‍ഹി, കേരളം തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളുമായി ലണ്ടനെ താരതമ്യം ചെയ്താണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ മിക്ക ഇടങ്ങളിലും ഓട്ടോറിക്ഷകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും ലണ്ടനിലെ തെരുവില്‍ ഓട്ടോറിക്ഷ

Full Story
  22-03-2026
ഹീത്രോ വിമാനത്തില്‍ 60 കാരി മരിച്ചു; മൃതദേഹം ഗാലിയില്‍ സൂക്ഷിച്ചതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം

ഹോങ്കോങ്ങില്‍ നിന്ന് ഹീത്രോയിലേക്ക് പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ 60 കാരിയായ യാത്രക്കാരി പറന്നുയര്‍ന്ന് 30 മിനിറ്റിനകം മരിച്ചു. മൃതദേഹവുമായി തിരികെ ഹോങ്കോങ്ങിലേക്ക് മടങ്ങാതെ, 13 മണിക്കൂറിലേറെ നീളുന്ന യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതായി ആരോപണം ഉയര്‍ന്നു.

മൃതദേഹം ശൗചാലയത്തില്‍ സൂക്ഷിക്കണമെന്ന് പൈലറ്റുമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, കാബിന്‍ ക്രൂ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ചൂടുള്ള ഗാലിയില്‍ സൂക്ഷിച്ചു. ഇതോടെ വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം പരന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. മരിച്ച സ്ത്രീയുടെ കുടുംബം സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

Full Story

  21-03-2026
ക്രോയ്‌ഡോണില്‍ താമസിക്കുന്ന മുരളീധരന്‍ നായര്‍ അന്തരിച്ചു
ക്രോയ്‌ഡോണില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി മുരളീധരന്‍ നായര്‍ (61) അന്തരിച്ചു. ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. വര്‍ക്കല സ്വദേശിയായ മുരളീധരന്‍ നായര്‍ കഴിഞ്ഞ 35 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസക്കാരനാണ്. മിച്ചത്തുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൃതദേഹം നിലവില്‍ ക്രോയ്‌ഡോണിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Full Story
  21-03-2026
യുദ്ധം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു; പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യത

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ?ുക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവര്‍ക്ക് കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുകയാണ്. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ

Full Story
  21-03-2026
കെന്റില്‍ മെനിഞ്ചൈറ്റിസ് ബി വ്യാപനം; ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ മുന്നറിയിപ്പ്

കെന്റ്: രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മെനിഞ്ചൈറ്റിസ് ബി ബാധയെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്ട്രെയിന്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് പരിശോധനകള്‍.

ഇതിനകം 27 കേസുകളാണ് സ്ഥിരീകരിച്ചത്. 15 കേസുകളില്‍ ഒന്‍പത് മെനിഞ്ചൈറ്റിസ് ബി സ്ട്രെയിനുമായി ബന്ധപ്പെട്ടതാണ്. രോഗികളില്‍ നിന്ന് ശേഖരിച്ച ബാക്ടീരിയല്‍ സാമ്പിളുകള്‍ ജനറ്റിക് സീക്വന്‍സിംഗ് ചെയ്ത് മാറ്റങ്ങള്‍ ഉണ്ടോയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പരിശോധിക്കുന്നു.

''പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കേസുകള്‍. ആശങ്കാജനകമായ

Full Story
  21-03-2026
മുസ്ലിം പൊതുപ്രാര്‍ഥന നിരോധിക്കണമെന്ന് ഫരാഗെ; വ്യാപക പ്രതിഷേധം

ലണ്ടന്‍: മുസ്ലീങ്ങളുടെ പൊതുസ്ഥലത്തെ പ്രാര്‍ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മുസ്ലിം നേതാക്കള്‍ ഈ നിലപാട് ''വിവേചനപരവും അപകടകരവുമാണ്'' എന്ന് വിമര്‍ശിച്ചു. വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.

സ്‌കോട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ പ്രകാശന വേളയിലാണ് വിവാദ പ്രസ്താവന. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഈദിനോടനുബന്ധിച്ച് നടന്ന പൊതുപ്രാര്‍ഥനയെ ഫരാഗെ ''എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്'' എന്ന് വിശേഷിപ്പിച്ചു. റംദാന്‍ ടെന്റ് പ്രൊജക്ട് സംഘടിപ്പിച്ച പരിപാടിയില്‍ ലണ്ടന്‍ മേയര്‍ സാദിഖ്

Full Story
[6][7][8][9][10]
 
-->




 
Close Window