|
|
|
|
|
| യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ മൃതദേഹ സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24ന് |
|
യുകെയിലെ ആദ്യകാല മലയാളി വൈദികരില്‍ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24, 25 തീയതികളില്‍. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രാപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടും.
മാര്‍ച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുര്‍ബാനയില്‍ ബിഷപ്പ് ഡേവിഡ് ഇവന്‍സ് മുഖ്യകാര്‍മികനായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .
ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെര്‍ബര്‍ട്ട് റോഡിലെ ഡൊമിനിയന്‍ കാര്‍ പാര്‍ക്കിന്റെ താഴത്തെ നിലയില്‍ സൗജന്യ |
|
Full Story
|
|
|
|
|
|
|
| മേയ് 1 മുതല്‍ വാടകക്കാരനെ വെറുതേ പുറത്താക്കാന്‍ പറ്റില്ല: ഫിക്‌സഡ് കോണ്‍ട്രാക്ടിനും നിയമത്തിന്റെ പിന്തുണ |
|
വാടകയ്ക്കു താമസിക്കുന്നയാളെ അകാരണമായി പുറത്താക്കല്‍ നിരോധിക്കുന്ന വാടക നിയമങ്ങള്‍ മേയ് 1 മുതല്‍ നിലവില്‍ വരും. ഫിക്സഡ് കോണ്‍ട്രാക്ടുകള്‍ ഒഴിവാക്കാനും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാടക വര്‍ധനയ്ക്കും നിയമം അനുശാസിക്കുന്നു. ഒരു മാസത്തെ വാടക മാത്രം മുന്‍കൂറായി വാങ്ങാന്‍ പാടുള്ളുവെന്ന നിബന്ധനയും നിയമത്തിന്റെ ഭാഗമാണ്. ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്കും, കുട്ടികളുണ്ടെന്ന പേരിലും വിവേചനം കാണിക്കാന്‍ പാടില്ല. ഏറെ വൈകിയാണ് റെന്റല്‍ അവകാശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
മേയ് 31-നകം വാടകക്കാര്‍ക്ക് മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക രേഖ കൈമാറണമെന്നാണ് ലാന്‍ഡ്ലോര്‍ഡ്സിന് മുന്നില്‍ വെച്ചിട്ടുള്ള നിബന്ധന. ഇതിന് തയ്യാറാകാത്തവര്‍ക്ക് ഫൈനും നല്‍കും.
ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് വരുന്ന |
|
Full Story
|
|
|
|
|
|
|
| അശാസ്ത്രീയ മരുന്ന് നിര്‍ദ്ദേശം: ഇന്ത്യക്കാരിയായ ഡയറ്റീഷന്റെ ലൈസന്‍സ് റദ്ദാക്കി |
ലണ്ടന്‍: ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകളും രീതികളും ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയായ ഡയറ്റീഷന്‍ അപര്‍ണ ശ്രീവാസ്തവയുടെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി.
91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ്.എം കേള്‍ക്കാനും, ഒരു ഉരുള 32 തവണ ചവച്ച് ഇറക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ''കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും'' എന്ന അവകാശവാദത്തോടെ ഒരു നാരങ്ങ പിഴിഞ്ഞ് കുടിക്കാന്‍, ''എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റും'' എന്ന നിര്‍ദ്ദേശവും രോഗികള്‍ക്ക് ഇമെയില്‍ വഴി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
Full Story
|
|
|
|
|
|
|
| കുടിയേറ്റ നിയന്ത്രണങ്ങളില്‍ ലേബര്‍ പാര്‍ട്ടിയില്‍ കടുത്ത നിലപാട് |
ലണ്ടന്‍: കുടിയേറ്റ നിയന്ത്രണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നര്‍യുടെ ആവശ്യം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇതോടെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്.
റെയ്നറുടെ ആവശ്യം നടപ്പായാല്‍ മഹ്‌മൂദ് രാജിവെയ്ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ''എന്റെ പദ്ധതികള്‍ക്ക് സമ്മതിച്ചില്ലെങ്കില്‍ ഈ ജോലി ഞാന്‍ ചെയ്യില്ല'' എന്ന നിലപാട് മഹ്‌മൂദ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം. എന്നാല്‍ രാജി ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹോം ഓഫീസും നം.10 ഓഫീസും നിഷേധിച്ചു.
യുകെയില്‍ |
|
Full Story
|
|
|
|
|
|
|
| കെന്റില്‍ മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന |
കെന്റ്: മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) അറിയിച്ചു. വ്യാഴാഴ്ച 29 കേസുകളായിരുന്നു, അതില്‍ നിന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതലായും വിദ്യാര്‍ത്ഥികളിലാണ് രോഗബാധ കണ്ടെത്തുന്നത്.
വാക്സിനിനുള്ള ആവശ്യം കുത്തനെ ഉയര്‍ന്നതോടെ കെന്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേര്‍ നിരന്നു. 8002 വാക്സിനുകളും 12,157 ആന്റിബയോട്ടിക്കുകളും ഇതിനകം നല്‍കി കഴിഞ്ഞതായി എന്‍എച്ച്എസ് കെന്റ് & മെഡ്വെ അറിയിച്ചു.
രോഗവ്യാപനം തടയാന്‍ UKHSAയും NHS England-ഉം |
|
Full Story
|
|
|
|
|
|
|
| ഇറാന്റെ മിസൈല്‍ ശേഷി സംബന്ധിച്ച ഇസ്രയേല്‍ വാദം തള്ളി ബ്രിട്ടന്‍ |
ലണ്ടന്‍: ഇറാന്റെ മിസൈലുകള്‍ ബ്രിട്ടനിലെത്തുമെന്ന ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം ബ്രിട്ടന്‍ തള്ളി. ഇറാന്റെ പക്കല്‍ 4000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ആയുധങ്ങളുണ്ടെന്നായിരുന്നു ഇസ്രയേല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇറാന്‍ ബ്രിട്ടനെ ലക്ഷ്യം വെക്കുന്നുണ്ടെന്നോ അതിന് ശേഷിയുണ്ടെന്നോ തെളിവുകളൊന്നുമില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ബിബിസിയോട് വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലെ യുഎസ്‌യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതില്‍ ഒന്ന് ലക്ഷ്യസ്ഥാനത്തെത്താതെ വീണുവെന്നും |
|
Full Story
|
|
|
|
|
|
|
| അറേബ്യന്‍ കടലില്‍ ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനി |
ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ബ്രിട്ടന്‍ തങ്ങളുടെ ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണ്‍ അറേബ്യന്‍ കടലില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും സ്പിയര്‍ഫിഷ് ടോര്‍പ്പിഡോകളും സജ്ജീകരിച്ചിരിക്കുന്ന ഈ അന്തര്‍വാഹിനി വടക്കന്‍ അറേബ്യന്‍ കടലില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രാദേശിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ ഇറാനില്‍ ആക്രമണം നടത്താനുള്ള ബ്രിട്ടന്റെ ഒരുക്കമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പെര്‍ത്തില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി ഏകദേശം 5,500 മൈല്‍ സഞ്ചരിച്ചാണ് ഈ മേഖലയിലെത്തിയത്.
Full Story
|
|
|
|
|
|
|
| യുകെയില്‍ കടമെടുപ്പ് ചെലവ് 2008 പ്രതിസന്ധിക്കുശേഷം ഉയര്‍ന്ന നിലയില്‍ |
ലണ്ടന്‍: 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകളുടെ പലിശ നിരക്കുകള്‍ (യീല്‍ഡുകള്‍) പ്രതിസന്ധിക്കാലത്തെ നിരക്കുകളിലേക്ക് ഉയര്‍ന്നതോടെ ധനകാര്യ വിപണികള്‍ ആശങ്കയിലാണ്.
നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയെങ്കിലും, 2026-ല്‍ മൂന്നു തവണ പലിശ നിരക്ക് വര്‍ധിപ്പിക്കപ്പെടാമെന്നാണു വിപണി പ്രവചനം.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഉയര്‍ന്ന ഗില്‍റ്റ് യീല്‍ഡുകള്‍ വലിയ തലവേദനയാണ്. |
|
Full Story
|
|
|
|
| |